ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചവർ പിടിയിൽ
text_fieldsപിടിയിലായ ഷമീർ, ജലീൽ, മുത്തലിബ്
തൊണ്ടർനാട്: ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചവർ പിടിയിൽ. വെള്ളമുണ്ട സ്വദേശികളായ കുനിയിൽ വീട്ടിൽ അബ്ദുൽ ജലീൽ(37), ചെറിയാണ്ടി വീട്ടിൽ ഷമീർ(37), മണിമ വീട്ടിൽ മുത്തലിബ് (31) എന്നിവരെയാണ് തൊണ്ടർനാട് പൊലീസ് പിടികൂടിയത്.
ഒന്നാം പ്രതിയായ അബ്ദുൽ ജലീൽ നിരവധി കേസുകളിൽ പ്രതിയാണ്. മേയ് നാലിന് വൈകീട്ടോടെയാണ് സംഭവം. കാഞ്ഞിരങ്ങാട് ജങ്ഷനിലുള്ള ഹോട്ടലിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറി ഹോട്ടൽ നടത്തിപ്പുകാരിയായ സ്ത്രീയെയും രണ്ട് ഹോട്ടൽ തൊഴിലാളികളെയും ആക്രമിക്കുകയും ഹോട്ടലിലെ ഫർണിച്ചറുകൾ അടിച്ചു നശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. തൊണ്ടർനാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ എസ്.എസ്. ബൈജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ദാസൻ, മൊയ്തു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജിത്, ബിജു, ജിമ്മി ജോർജ്, ലിതിൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

