Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightThirunellichevron_rightഅവരെ ചേർത്തുനിർത്താൻ...

അവരെ ചേർത്തുനിർത്താൻ ഒട്ടേറെ വഴികളുമായി ഒരു വിദ്യാലയം

text_fields
bookmark_border
അവരെ ചേർത്തുനിർത്താൻ ഒട്ടേറെ വഴികളുമായി ഒരു വിദ്യാലയം
cancel

തി​രു​നെ​ല്ലി: വ്യ​ത്യ​സ്ത ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള മു​ഴു​വ​ന്‍ കു​ട്ടി​ക​ളു​ടെ​യും സ്കൂ​ള്‍ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​നും അ​വ​രെ വി​ദ്യാ​ല​യ​ത്തി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തു​വ​ഴി മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ബൃ​ഹ​ദ്​ പ​ദ്ധ​തി​യു​മാ​യി തോ​ല്‍പ്പെ​ട്ടി ഗ​വ. ഹൈ​സ്കൂ​ള്‍. അ​മ്പ​ത് ശ​ത​മാ​ന​ത്തോ​ളം ഗോ​ത്ര​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന സ്കൂ​ള്‍ ഗോ​ത്ര​സൗ​ഹൃ​ദ​വി​ദ്യാ​ല​യ​മാ​യി വ​ള​ര്‍ത്തു​ന്ന​തി​നു​ള്ള 'ചു​വ​ടു​ക​ള്‍' ക​ർ​മ​പ​ദ്ധ​തി ശി​ല്‍പ​ശാ​ല മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ.​കെ. ജ​യ​ഭാ​ര​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗോ​ത്ര സൗ​ഹൃ​ദ​വി​ദ്യാ​ല​യം കാ​ഴ്ച​പ്പാ​ട് അ​വ​ത​ര​ണം ഡ​യ​റ്റ് പ്രി​ന്‍സി​പ്പ​ൽ ഡോ. ​ടി.​കെ. അ​ബ്ബാ​സ​ലി നി​ർ​വ​ഹി​ച്ചു. മൂ​ന്നു വ​ര്‍ഷം നീ​ളു​ന്ന ക​ർ​മ​പ​രി​പാ​ടി​യി​ല്‍ 21 വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ര​വേ​ല്‍പ്പ്, അ​വ​ശ്യം ആ​രോ​ഗ്യം, സ്കൂ​ള്‍വ​ണ്ടി, പോ​ഷ​ണം, ഒ​രു​മ, ക​ട​ല്‍ വി​ളി​ക്കു​ന്നു, മ​ഷി​ത്ത​ണ്ട് സ​ര്‍ഗ​പോ​ഷ​ണ പ​രി​പാ​ടി, വാ​യ​ന​ഗ്രാ​മം ക​മ്യൂ​ണി​റ്റി ലൈ​ബ്ര​റി, ക​ളി​ക്ക​ളം, ഒ​പ്പം കൗ​ണ്‍സ​ലി​ങ് ഗൈ​ഡ​ന്‍സ് യൂ​നി​റ്റ്, വൈ​ഭ​വം തൊ​ഴി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി, പ്ര​തി​ഭ​ക​ളേ ഇ​തി​ലേ ഇ​തി​ലേ, വി​ജ​യോ​ത്സ​വം തു​ട​ങ്ങി 21 പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍മാ​രെ​യും ക​ണ്‍വീ​ന​ര്‍മാ​രെ​യും ശി​ല്‍പ​ശാ​ല​യി​ല്‍ തി​ര​ഞ്ഞെ​ടു​ത്തു.

എം.​പി, എം.​എ​ല്‍.​എ, ജി​ല്ല-​ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ഡ​യ​റ്റ് പ്രി​ന്‍സി​പ്പ​ൽ, ഡി.​ഡി.​ഇ, ഡി.​ഇ.​ഒ, ഡി.​പി.​സി എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ പ്രോ​ജ​ക്ട്​ ഗ​വേ​ണി​ങ് ബോ​ഡി​യും രൂ​പ​വ​ത്​​ക​രി​ച്ചു.

സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യി ഒ​രു വി​ദ്യാ​ല​യം ന​ട​ത്തു​ന്ന ഗോ​ത്ര​സൗ​ഹൃ​ദ വി​ദ്യാ​ല​യം പ്രോ​ജ​ക്ട്​ അ​വ​ത​ര​ണം അ​ജ്മ​ല്‍ ക​ക്കോ​വ് നി​ർ​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ.​എ​ന്‍. സു​ശീ​ല മു​ഖ്യാ​തി​ഥി​യാ​യി. തി​രു​നെ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഹ​രീ​ന്ദ്ര​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഷ​ർ​മി​നാ​സ്, ര​ജി​ത, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ മാ​യാ​ദേ​വി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

അ​ധ്യാ​പ​ക-​ര​ക്ഷ​ക​ര്‍തൃ​സ​മി​തി അ​ധ്യ​ക്ഷ​ന്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍ ചെ​യ​ര്‍മാ​നും പി.​എ. ജ​യ​റാം ജ​ന​റ​ല്‍ ക​ണ്‍വീ​ന​റു​മാ​യി പ്രോ​ജ​ക്ട്​ ഗ​വേ​ണി​ങ് ബോ​ഡി യോ​ഗ​ത്തി​ല്‍ രൂ​പ​വ​ത്​​ക​രി​ച്ചു. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്, വ​നം വ​കു​പ്പ്, ജ​ന​മൈ​ത്രി എ​ക്സൈ​സ്, സ്കൂ​ള്‍ സ​പ്പോ​ര്‍ട്ടി​ങ് ഗ്രൂ​പ്, സ​ർ​വ​ശി​ക്ഷ കേ​ര​ളം, എ​സ്.​ടി പ്ര​മോ​ട്ട​ര്‍മാ​ര്‍, പ​ഞ്ചാ​യ​ത്ത് എ​ജു​ക്കേ​ഷ​ന്‍ ക​മ്മി​റ്റി തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത ശി​ല്‍പ​ശാ​ല​ക്ക് ഡ​യ​റ്റ് പ​രി​ശീ​ല​ക​രാ​യ എം.​ഒ. സ​ജി, സ​തീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ പി.​കെ. ഗി​രീ​ഷ് മോ​ഹ​ന്‍ സ്വാ​ഗ​ത​വും പി.​എ. ജ​യ​റാം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal student
News Summary - Project for tribal student
Next Story