Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആ​ദി​വാ​സി...

ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​നും വേണം, മനക്കരുത്തിന് അധികൃതരുടെ പിന്തുണ

text_fields
bookmark_border
ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​നും വേണം, മനക്കരുത്തിന് അധികൃതരുടെ പിന്തുണ
cancel

വെ​ള്ള​മു​ണ്ട: ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ മാ​ന​സി​ക വെല്ലുവിളി നേരിടുന്നവരെ ശ്ര​ദ്ധി​ക്കാ​നാ​ളി​ല്ല. അ​തി​നാ​ൽ പ​ല ഉ​ന്ന​തി​ക​ളി​ലെ​യും ഇ​ത്ത​ര​ക്കാ​ർ ദു​രി​ത​ക്ക​യ​ത്തി​ലാ​ണ്. ജി​ല്ല​യി​ലെ വി​വി​ധ ഉ​ന്ന​തി​ക​ളി​ലാ​യി നി​ര​വ​ധി മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രാ​ണ് ആ​രാ​ലും ശ്ര​ദ്ധി​ക്കാ​നാ​ളി​ല്ലാ​തെ റോ​ഡി​ലും ഉ​ന്ന​തി​ക​ളി​ലും അ​ല​യു​ന്ന​ത്. രാ​ത്രി​യി​ല​ട​ക്കം റോ​ഡി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ളാ​യ സ്ത്രീ​ക​ളെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഉ​പ​ദ്ര​വി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​കാ​ട്ടു​ന്നു. ഇ​ത്ത​രം രോ​ഗി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും മ​ര​ണ​പ്പെ​ടു​ന്ന​തും വാ​ർ​ത്ത​യാ​വാ​റു​പോ​ലു​മി​ല്ല. വെ​ള്ള​മു​ണ്ട ഏ​ഴേ​നാ​ൽ എ​ട​ത്തി​ൽ ഉ​ന്ന​തി​യി​ലെ ശാ​ന്ത എ​ന്ന വീ​ട്ട​മ്മ​ക്ക് റോ​ഡി​ൽ അ​ല​ഞ്ഞു തി​രി​യു​ന്ന​തി​നി​ടെ അ​ടു​ത്തി​ടെ ക​ട്ട​യാ​ടു​വെ​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് പ​രി​ക്കേ​റ്റി​രു​ന്നു. ചി​ക​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​ർ മ​ര​ണ​പ്പെ​ട്ട​ത്. ദീ​ർ​ഘ​കാ​ല​മാ​യി മാ​ന​സി​ക രോ​ഗ​ത്തി​ന് അ​ടി​പ്പെ​ട്ട് അ​ല​ഞ്ഞു​തി​രി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​രെ ശ്ര​ദ്ധി​ക്കാ​നോ ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നോ ട്രൈ​ബ​ൽ വ​കു​പ്പ് പോ​ലും ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഭ​ക്ഷ​ണ​വും ചി​കി​ത്സ​യും കി​ട്ടാ​തെ അ​ല​യു​ന്ന രോ​ഗി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ഫ​ണ്ടു​ണ്ടെ​ങ്കി​ലും അ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​മി​ല്ല.

വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ചാ​റ, മം​ഗ​ല​ശ്ശേ​രി തു​ട​ങ്ങി നി​ര​വ​ധി ഉ​ന്ന​തി​ക​ളി​ൽ കു​ട്ടി​ക​ള​ട​ക്കം മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​ർ ഏ​റെ​യു​ണ്ട്. രോ​ഗം മൂ​ർഛി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ഭാ​ഗ​മാ​യ ഇ​ൻ​ഹാ​ൻ​സി​ൽ​നി​ന്ന് ഡോ​ക്ട​ർ​മാ​ർ വീ​ടു​ക​ളി​ലെ​ത്തി ഇ​ത്ത​രം രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും മ​രു​ന്ന് കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ, ഡോ​ക്ട​ർ ന​ൽ​കു​ന്ന മ​രു​ന്ന് കൃ​ത്യ​മാ​യി രോ​ഗി​ക്ക് ന​ൽ​കാ​നും പ​രി​ച​രി​ക്കാ​നും സം​വി​ധാ​ന​മി​ല്ല. ബ​ന്ധു​ക്ക​ൾ ഇ​വ​രെ നോ​ക്കാ​ൻ ക​ഴി​യാ​തെ ഇ​റ​ക്കി​വി​ടു​ന്ന​തും പ​തി​വാ​ണ്. ഇ​ങ്ങ​നെ​യു​ള്ള രോ​ഗി​ക​ളാ​ണ് റോ​ഡി​ലും മ​റ്റു​മാ​യി അ​ല​ഞ്ഞു​തി​രി​യു​ന്ന​ത്.

വ​നം പ്ര​ദേ​ശ​ത്ത് ആ​രാ​ലും ശ്ര​ദ്ധി​ക്കാ​തെ അ​ല​യു​ന്ന രോ​ഗി​ക​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ര​യാ​വു​ന്ന​തും അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​തും പ​തി​വാ​ണ്. പ​ണി​യ വി​ഭാ​ഗ​ത്തി​ലാ​ണ് മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള രോ​ഗി​ക​ൾ കൂ​ടു​ത​ലു​ള്ള​ത്. അ​മി​ത മ​ദ്യ​പാ​ന​വും ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഘ​ർ​ഷ​വു​മാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്ന് ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​ർ ചൂ​ണ്ടി​കാ​ട്ടു​ന്നു. ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത​യും പ​ണി​യ വി​ഭാ​ഗ​ത്തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത കാ​ല​ത്താ​യി ചെ​റു​പ്പ​ക്കാ​ർ​പോ​ലും ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തും മാ​ന​സി​ക രോ​ഗി​ക​ളാ​യി മാ​റു​ന്ന​തും കൂ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, കൃ​ത്യ​മാ​യ പ​ഠ​ന​മോ ന​ട​പ​ടി​ക​ളോ ഇ​തേ​കു​റി​ച്ച് ഉ​ണ്ടാ​വു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workersSupportAuthorities
News Summary - They need support from authorities to strengthen their morale
Next Story