സഞ്ചരിക്കാൻ വഴിയില്ല; ദുരിതം പേറി പടവുരം കോളനിക്കാർ
text_fieldsയാത്ര ദുരിതമായ പുഴമുടി പടവുരം കോളനിയിലേക്കുള്ള പാത
കൽപറ്റ: ഗതാഗതയോഗ്യമായ വഴിയില്ലാതെ ദുരിതം പേറുകയാണ് കൽപറ്റ നഗരസഭയിലെ പുഴമുടി തലാരംകുന്ന്, അമ്പലക്കുന്ന്, പടപുരം കോളനിവാസികൾ. കൽപറ്റ നഗരസഭ അഡ്‌ലൈഡ് വാർഡിൽ ഉൾപ്പെടുന്ന ഈ മൂന്ന് കോളനികളിലുള്ളവർക്ക് പതിറ്റാണ്ട് കാലമായി സഞ്ചരിക്കാൻ വഴിയില്ല.
മഴക്കാലത്ത് ചളി മൂലം കാൽനടയാത്ര പോലും സാധിക്കാത്ത രീതിയിലാണ് ഈ വഴി.
മൂന്ന് കോളനികളിലെ നൂറോളം പണിയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ താമസിക്കുന്നു. അര മീറ്റർ താഴ്ചയിൽ ചളി നിറഞ്ഞ റോഡിലൂടെ വേണം പുറംലോകവുമായി ഇവർക്ക് ബന്ധപ്പെടാൻ. പുഴമുടി വഴി പോകുന്ന ഈ പാത സ്വകാര്യവ്യക്തിയുടെ റോഡ് ആയതിനാൽ സർക്കാർ ഫണ്ടുകളും മറ്റും ഈ ഭാഗത്തേക്ക് അനുവദിച്ചിട്ടില്ല. കലക്ടർ ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകിയിട്ടും റോഡ് നിർമാണം എങ്ങും എത്തിയിട്ടില്ല.
വാഹന സൗകര്യം ഇല്ലാത്തതിനാൽ പടപുരം കോളനിൽ നിന്ന് പ്രായമായ രോഗികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലെത്തിക്കാൻ പ്രധാന റോഡിലേക്ക് ചുമന്നാണ് എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

