വാട്ടർ ടാങ്ക് നോക്കുകുത്തി; ചുണ്ടേൽ ടൗണിൽ കുടിവെള്ളമില്ല
text_fieldsചുണ്ടേല്‍: ചുണ്ടേൽ ടൗണിൽ ജലവിതരണത്തിന് സ്ഥാപിച്ച വാട്ടർ ടാങ്ക് നോക്കുകുത്തി. പഴയ ടാങ്ക് അപകട ഭീതി മൂലം പൊളിച്ചുമാറ്റി മുൻ എം.പി എം.ഐ. ഷാനവാസിെൻറ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവിൽ ചുണ്ടേൽ ലക്ഷം വീട് കോളനിക്ക് സമീപം നിർമിച്ച ടാങ്കാണ് നോക്കുകുത്തിയായത്. വാട്ടർ അതോറിറ്റിയും വൈത്തിരി പഞ്ചായത്ത് അധികൃതരും അനാസ്ഥ തുടരുകയാണെന്ന് പരാതി ഉയർന്നു.
കിണർ സൗകര്യം പഞ്ചായത്ത് നൽകാമെന്ന ഉറപ്പിലാണ് ഇവിടെ ടാങ്ക് പണിതത്. എന്നാൽ, പഞ്ചായത്ത് തുടർനടപടി സ്വീകരിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. പരിഹാരം കാണാൻ വാട്ടർ അതോറിറ്റി കാരാപ്പുഴ കുടിവെള്ള പദ്ധതിയിൽനിന്ന് വെള്ളം കൊണ്ടുവരുന്നതിന് 14 ലക്ഷം രൂപ െചലവഴിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൽപറ്റ മുനിസിപ്പാലിറ്റിയുടെ തടസ്സം കാരണം പദ്ധതി മുടങ്ങി.
പലതവണ നാട്ടുകാർ ഒപ്പുശേഖരണം നടത്തി പഞ്ചായത്തിലും വാട്ടർ അതോറിറ്റിയിലും പരാതി നൽകിയിട്ടുണ്ട്. എം.എല്‍.എയുടെ പഞ്ചായത്ത്തല യോഗത്തിൽ പരാതി അറിയിച്ചെങ്കിലും അവഗണന തുടരുന്നു.
വൈത്തിരി രണ്ട്, മൂന്ന്, 14 വാർഡുകളിലെ കൂഞ്ഞംകോട് കോളനി, ചുണ്ടേൽ ടൗൺ, വെള്ളം കൊല്ലി, ചുണ്ടവയൽ, കണ്ണൻചാത്ത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇപ്പോൾ ആകെ ലഭിക്കുന്നത് 20 മിനിറ്റ് നേരം കിണറിൽ നിന്നുള്ള വെള്ളമാണ്.
കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് ചുണ്ടേൽ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി കെ.എം.എ. സലീം, പി.കെ. മൊയ്തീന് കുട്ടി, വി.കെ. സിദ്ദീഖ്, ഷിഹാബ് കാര്യകത്ത്, വി. സഹാബുദ്ദീന്, സി.എച്ച്. നൗഫല്‍, സി. ശറഫു, വി.കെ. ഇസ്മായില്‍, ഇസ്മായില്‍ വള്ളുവക്കാടന്‍, കെ.കെ. കബീർ, പി. അനീസ്, പി.പി. ഫസല്‍, കെ.കെ. സല്മാന്, സി. മുനവ്വിര്‍ എന്നിവർ സംസാരിച്ചു. പി.കെ. നൗഷാദ് സ്വാഗതവും വി.കെ. ഗഫൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

