Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗ​താ​ഗ​ത...

ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി തേ​ക്കു​മു​റി -മി​ച്ചഭൂ​മി റോ​ഡ്

text_fields
bookmark_border
road
cancel

ഇ​രു​ളം: വ​ന​ത്തി​ലൂ​ടെയുള്ള അ​ഞ്ഞൂ​റ് മീ​റ്റ​ർ റോ​ഡ് ക​ല്ലി​ള​കി ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി തീ​ർ​ന്നി​രി​ക്കു​ന്നു. തേ​ക്കു​മു​റി -മി​ച്ച ഭൂ​മി റോ​ഡാണ് ഇ​ങ്ങ​നെ പാ​ടെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.

പ​ണ്ടു പാ​കി​യ ക​ല്ലു​ക​ൾ ഇ​ള​കിക്കിട​ക്കു​ന്ന​തു​കൊ​ണ്ട് ഒ​രു വാ​ഹ​ന​ത്തി​നും ഈ ​വ​ഴി​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​രു​ളം മി​ച്ച​ഭൂ​മി കോ​ള​നി​യി​ലേ​ക്ക്, ഇ​രു​ളം പു​ൽ​പ​ള്ളി റോ​ഡി​ൽനി​ന്നും പ്ര​വേ​ശി​ക്കാ​വു​ന്ന റോ​ഡാ​ണി​ത്. നി​ര​വ​ധി ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന മി​ച്ച​ഭൂ​മി കോ​ള​നി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​ന് പ്ര​ധാ​ന റോ​ഡി​ൽ നി​ന്നു​ള്ള റോ​ഡാ ണി​ത് , ഈ ​റോ​ഡി​ന്‍റെ ഇ​ത്ര​യും ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യോ ടാ​റി​ങ് ന​ട​ത്തു​ക​യോ ചെ​യ്യ​ണ മെന്ന് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​രുമ​ത് ചെ​വി​ക്കൊ​ള്ളു​ന്നി​ല്ല എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. വ​നം വ​കു​പ്പ് ഈ ​റോ​ഡ് പ​ണി​യു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളോ​ട് അ​ധി​കാ​രി​ക​ൾ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. വ​യ​നാ​ട് ജി​ല്ല​യി​ലെ വ​ന​ത്തി​ലൂ​ടെ പ​ല റോ​ഡു​ക​ളും കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യോ ടാ​ർ ചെ​യ്യു​ക​യോ ഒ​ക്കെ ചെ​യ്തി​ട്ടും ഇ​വി​ടെ മാ​ത്രം റോ​ഡ് പ​ണി ന​ട​ക്കാ​ത്ത​ത് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രു​ടെ ശ്ര​മ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്നും ആ​ളു​ക​ൾ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ ഇ​രു​ള​ത്തു നി​ന്നും മി​ച്ച ഭൂ​മി കു​ന്നി​ലേ​ക്ക് എ​ത്താ​നു​ള്ള റോ​ഡ് വ​ന​ത്തി​ന്റെ അ​രി​കി​ൽ വ​രെ ടാ​റി​ങ് ന​ട​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsroadThekkumuri
News Summary - Thekkumuri - Michabhoomi Road
Next Story