പുല്പള്ളിയില് അടച്ചിട്ട വീട്ടില്‍ മോഷണം
text_fieldsപുല്പള്ളി: അടച്ചിട്ട വീട്ടിൽ മോഷണം. പുല്പള്ളി സുരഭിക്കവല പാലറക്കല്‍ ജോഷിയുടെ വീട്ടിലാണ് സംഭവം. വീടിെൻറ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. അലമാരയിലുണ്ടായിരുന്ന നാല് പവന് സ്വര്‍ണാഭരണങ്ങളും ലാപ്ടോപ്പും മോഷണം പോയിട്ടുണ്ട്.
ജോഷിയുടെ പിതാവ് ആശുപത്രിയിലായിരുന്നു. ഈസമയം വീട്ടിൽ ആരുമില്ലായിരുന്നു. ഭാര്യ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം അറിയുന്നത്. ആറുമാസം മുമ്പ് ഇതേ വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. ഈ കേസില്‍ ഒരാളെ പിടികൂടിയിരുന്നു. പുല്പള്ളി എസ്.ഐ ബെന്നി, തങ്കച്ചന് എന്നിവർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍ സി.സി.ടി.വി ഉണ്ടായിരുന്നെങ്കിലും പ്രവർത്തനരഹിതമായിരുന്നു.

