Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഗ്രഹത്തിലെ സ്വർണാഭരണം മോഷ്​ടിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വിഗ്രഹത്തിലെ സ്വർണാഭരണം മോഷ്​ടിച്ച യുവാവ് അറസ്​റ്റിൽ
cancel

കല്‍പറ്റ: മണിയങ്കോട് കോക്കുഴി വിഷ്ണു ക്ഷേത്രത്തില്‍ ശ്രീകോവിലിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങള്‍ മോഷ്​ടിച്ച യുവാവിനെ അറസ്​റ്റ് ചെയ്തു. കോട്ടവയല്‍ കോട്ടയില്‍ വീട്ടില്‍ ജിഷ്ണുവാണ് (26) അറസ്​റ്റിലായത്. ഈ മാസം 20നാണ് ആഭരണങ്ങള്‍ മോഷണം പോയത്.

തുടര്‍ന്ന് അന്വേഷണത്തിെൻറ ഭാഗമായി കല്‍പറ്റ എസ്.ഐ ജെയിംസും സംഘവും ജിഷ്ണുവിനെ സ്‌റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എ.എസ്.ഐ ശിവശങ്കരന്‍, സി.പി.ഒമാരായ മുബാറക്ക്, ജീജ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മോഷണം നടത്തിയ സ്വര്‍ണം പ്രതി മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു. ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story