കുരുമുളക് മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ
text_fieldsകുരുമുളക് മോഷണക്കേസിൽ പിടിയിലായ ഫിലിപ്
ഗൂഡല്ലൂർ:എരുമാട് പോത്തുകൊല്ലി മലഞ്ചരക്ക് കട കുത്തിപ്പൊളിച്ച് കുരുമുളക് ചാക്കുകൾ മോഷ്ടിച്ച കേസിൽ ഫിലിപ്(34) എരുമാട് പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ വർഷം മാർച്ച് എട്ടിന് രാത്രി കട പൂട്ടി ഇറങ്ങിയതായിരുന്നു. ആൾ പിറ്റേന്ന് രാവിലെ തിരിച്ചെത്തിയപ്പോൾ കടയുടെ ഷട്ടർ തകർത്ത് കുരുമുളക് ചാക്കുകൾ മോഷണം പോയത് കണ്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ അമുദ, സബ് ഇൻസ്പെക്ടർമാരായ മോഹൻ, വേലുച്ചാമി, ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്രൻ, കോൺസ്റ്റബിൾമാരായ മഹേന്ദ്രൻ, മനോജ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയത്.

