Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകിണറ്റിൽ വീണ...

കിണറ്റിൽ വീണ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചു കൊന്നു

text_fields
bookmark_border
കിണറ്റിൽ വീണ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചു കൊന്നു
cancel

കൽപറ്റ: പുൽപ്പള്ളി ആശ്രമ ക്കൊല്ലി ചക്കാലയിൽ രാജ​െൻറ ആൾ മറയില്ലാത്ത കിണറ്റിൽ വീണ പന്നിയെ വനപാലകർ വെടിവെച്ചുകൊന്നു. പന്നിയെ രക്ഷപ്പെടുത്താൻ രാവിലെ വനപാലകർ എത്തിയെങ്കിലും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

നാട്ടുകാർ സംഘടിച്ചതോടെ വനപാലകർ പിൻമാറി. പിന്നീട് പ്രശ്നം പഞ്ചായത്ത് പ്രസിഡൻറ്​ ടി.എസ് ദിലീപ് കുമാർ പ്രദേശത്തെ കാട്ടുപന്നി ശല്യം സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്നയെ അറിയിച്ചു. കാട്ടുപന്നിയെ വെടിവച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്നും ധരിപ്പിച്ചു .

ഇതേ തുടർന്ന് നാട്ടിലിറങ്ങിയ പന്നിയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടുകയായിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂഷമാണ്. നിത്യവും കൃഷിനാശമാണുണ്ടാക്കുന്നുണ്ട്​. കഴിഞ്ഞയാഴ്ച ബൈക്കിൽ വന്ന യാത്രക്കാരനെ കാട്ടുപന്നി ആക്രമിച്ചിരുന്നു. മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ചെതലയം റേഞ്ച് ഓഫീസർക്ക് ഡി.എഫ് ഒ നൽകിയ ഉത്തരവിനെ തുടർന്ന് ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പന്നിയെ കിണറ്റിൽ വച്ചു തന്നെവെടിവച്ചു കൊന്നത്. കോടതി ഉത്തരവിന്​ ശേഷം, വയനാട്ടിൽ നാട്ടിലിറങ്ങിയ മൂന്നാമത്തെ പന്നിയെയാണ് വെടിവച്ചു കൊല്ലുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsWild boarwild life
News Summary - The wild boar was shot and killed
Next Story