കാടിറങ്ങിയവർ വന്നു, കാട്ടിലേക്ക് തിരിച്ചുപോയി
text_fieldsമുത്തങ്ങ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ പൊന്‍കുഴി, കുമിഴി കോളനിക്കാര്‍
മൂപ്പൈനാട്: ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ ചോലനായ്ക്ക കോളനിവാസികള്‍ കൂട്ടത്തോടെയാണ് ചിത്രഗിരി ഗവ. എല്‍.പി സ്കൂളില്‍ 185ാം നമ്പര്‍ ബൂത്തിൽ വോട്ട് ചെയ്യാനായി കാടിറങ്ങിയെത്തിയത്. നേരം ഇരുട്ടും മുമ്പേ തിരികെ വീടണയാന്‍ കൈക്കുഞ്ഞുങ്ങളും കുട്ടികളുമായാണ് രാവിലെതന്നെ ചിത്രഗിരിയിലേക്ക് തിരിച്ചത്. ഊരുകള്‍ വനമേഖലയോട് ചേര്‍ന്നതിനാലാണ് കുട്ടികളെ വീടുകളിൽ ഇരുത്താതെ കൂടെ കൂട്ടിയത്.
ചിത്രഗിരി ഗവ. പ്രൈമറി സ്കൂളിൽ വോട്ടു ചെയ്യാൻ എത്തിയ പരപ്പൻപാറ കോളനിയിലെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടവർ
വോട്ടുചെയ്യാന്‍ എല്ലാരും വരുമെന്നും കാടുതാണ്ടിയുള്ള യാത്രയും ദൂരവും പ്രശ്നമല്ലെന്നും കൂട്ടത്തിലെ മുതിര്‍ന്ന വോട്ടർ സോമന് പറഞ്ഞു. 13 വോട്ടർമാരാണ് പരപ്പന്‍പാറ ചോലനായ്ക്ക കോളനിയിലുള്ളത്. നാഗരികതയുമായി യാതൊരു ബന്ധവുമില്ലാത്ത കോളനിക്കാര്‍ കാടിറങ്ങി വോട്ട് ചെയ്യാനെത്തിയത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് ചിത്രഗിരി ഗവ. എല്‍.പി സ്കൂളിലെ ബൂത്ത് ലെവല്‍ ഓഫിസര്‍ പി.ഒ. തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

