മരക്കൊമ്പുകൾ വൈദ്യുതി ലൈനിന് ഭീഷണി; അധികൃതർക്ക് മൗനം
text_fieldsതിനപുരം ടൗണിലെ മഹാഗണി മരം. കൊമ്പുകൾ വൈദ്യുതി ലൈനിൽ തട്ടിയ നിലയിൽ
മൂപ്പൈനാട്: തിനപുരം ടൗണിൽ റോഡരികിൽ പടർന്നുനിൽക്കുന്ന മഹാഗണി മരത്തിെൻറ കൊമ്പുകൾ ഏറെയും വൈദ്യുതി ലൈനിൽ തട്ടി അപകട ഭീഷണി ഉയർത്തുന്നു.
മരച്ചുവട്ടിലാണ് ടൗണിലെ ഓട്ടോ സ്റ്റാൻഡ്. വൈദ്യുതി പ്രവാഹമുണ്ടാകാൻ സാധ്യത നിലനിൽക്കെ, ആളുകൾ മരത്തിൽ ചാരിനിൽക്കുന്നത് പതിവാണ്. ഏതുനിമിഷവും അപകടം സംഭവിക്കാമെന്ന സ്ഥിതിയാണിവിടെ. കെ.എസ്.ഇ.ബി മേപ്പാടി സെക്ഷൻ അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും ശിഖരങ്ങൾ മുറിച്ചുനീക്കിയിട്ടില്ല.
ടൗണിലെ ഓട്ടോ ഡ്രൈവർമാരും അധികൃതരെ ഫോണിൽ വിവരം അറിയിച്ചിട്ടുണ്ട്. വൈദ്യുതി ബോർഡ് അധികൃതരുടെ അനുമതിയില്ലാതെ നാട്ടുകാർക്ക് മരക്കൊമ്പുകൾ മുറിച്ചുനീക്കാനാവില്ല. ലൈൻ ഓഫ് ചെയ്താൽ മാത്രമേ മരക്കൊമ്പുകൾ വെട്ടിമാറ്റാനാവൂ. എന്നാൽ, അധികൃതർ മൗനം തുടരുകയാണ്.

