താൽക്കാലിക പാലങ്ങൾ തകർന്നു
text_fieldsമഴയിൽ ഒലിച്ചുപോയ മുതിരേരി പാലം
മാനന്തവാടി: ഒഴക്കോടി -വിമലനഗർ -കുളത്താട -വാളാട് -പേരിയ റോഡ് നിർമാണത്തിന്റെ ഭാഗമായി മുന്നൊരുക്കം നടത്താതെ മുതിരേരി പാലം, കുളത്താട മൊടപ്പനാൽ ചാത്തൻകിഴ് പാലങ്ങൾ പൊളിച്ച് നിർമിച്ച താൽക്കാലിക പാലങ്ങൾ മഴയിൽ തകർന്നതോടെ നൂറുകണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും ദുരിതത്തിലായി.
കാലവർഷം ശക്തമായതോടെ താൽക്കാലികമായി നിർമിച്ച ചപ്പാത്ത് പാലങ്ങൾ ഒലിച്ചുപോയി. മുതിരേരി ഗവ. എൽ.പി, യു.പി സ്കൂൾ, യവനാർകുളം ബഥനി സ്കൂൾ, അംഗൻവാടി, റേഷൻ കട, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥിതിയാണ്. കുളത്താട, പോരൂർ, യവനാർകുളം, ആറോല പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്നുണ്ട്. ഇവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തണമെങ്കിൽ കിലോമീറ്റർ ചുറ്റിത്തിരിഞ്ഞ് പോകേണ്ട സ്ഥിതിയാണ്.
കെ.എസ്.ആർ.ടി.സി വിദ്യാർഥികൾക്ക് പാസ് അനുവദിച്ചെങ്കിലും പാലം തകർന്ന് ബസ് നിർത്തിയതോടെ കുട്ടികൾക്ക് സ്കൂൾ -കോളജുകളിൽ എത്തണമെങ്കിൽ വൻ സാമ്പത്തിക ചെലവാണ്. കർഷകർക്ക് വാഴക്കുല, കപ്പ എന്നിവ മാർക്കറ്റുകളിൽ എത്തിക്കുന്നതിനും കഴിയാത്ത സ്ഥിതിയാണ്. കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ് റോഡ്പണി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

