Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് കട സീൽ ചെയ്തു

text_fields
bookmark_border
shop sealed
cancel

ഗൂഡല്ലൂർ: നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് കട സീൽ ചെയ്തു. നിരോധിത പുകയില വിൽപന നടത്തുന്ന കടകൾ പൊലീസ് തുടർച്ചയായി നിരീക്ഷിച്ച് സാധനങ്ങൾ കണ്ടുകെട്ടി കേസെടുക്കുന്നതിനിടയിലാണ് കോഴിക്കോട് റോഡിലെ പലചരക്ക് കടയിൽ ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നതായി കണ്ടെത്തിയത്. ഉൽപന്നങ്ങൾ പിടികൂടി കേസെടുത്തു.

നിരോധിത ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ സീൽ ചെയ്യാൻ ജില്ല ഭക്ഷ്യസുരക്ഷ വകുപ്പിനോടും ശുപാർശ ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഇന്നലെ ആർ.ടി.ഒ കുത്റത്തുല്ല, ജില്ല ഫുഡ് ഓഫിസർ സുരേഷ്, ഭക്ഷ്യസുരക്ഷ ഓഫിസർ സെന്തിൽകുമാർ, ഇൻസ്‌പെക്ടർ രാമേശ്വരൻ, പോലീസ് എന്നിവരുടെ സാന്നിധ്യത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് കട അടച്ചുപൂട്ടി സീൽ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The shop was sealed for selling banned tobacco products
Next Story