സംശയം ദുരീകരിക്കാനാവാതെ സുരക്ഷ പൊലീസുകാർ
text_fieldsഗൂഡല്ലൂർ തുപ്പുകുട്ടിപേട്ട ഗവ. മിഡിസ്കൂളിലെ പ്രശ്ന ബാധിത ബൂത്തിൽ സുരക്ഷ ജോലിക്കായി നിയോഗിക്കപ്പെട്ട ഉത്തരേന്ത്യൻ പൊലീസുകാർ
ഗൂഡല്ലൂർ: വോട്ടർമാരുടെ സംശയം ദുരീകരിക്കാനാവാതെ ഉത്തരേന്ത്യൻ സുരക്ഷ പൊലീസുകാർ. ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്ത്, ബിഹാർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള റിസർവ് പൊലീസിനെയാണ് നിലഗിരിയിലെ മിക്ക പോളിങ് ബൂത്തിലേക്ക് തിരഞ്ഞെടുപ്പ് സുരക്ഷ ജോലിക്ക് നിയോഗിച്ചത്. തദ്ദേശീയരായ പൊലീസുകാർ ഉണ്ടെങ്കിലും നാമമാത്രമായിരുന്നു. അതേസമയം വോട്ടർമാർ ബൂത്തിലേക്ക് എത്തുമ്പോൾ അവരുടെ ചോദ്യം മനസ്സിലാവാതെ പൊലീസുകാരും വോട്ടർമാരും ആശയക്കുഴപ്പത്തിലായി. പൊലീസുകാർ ഹിന്ദിയിൽ സംസാരിക്കുമ്പോൾ വോട്ടർമാർ പ്രാദേശിക ഭാഷ സംസാരിക്കുന്നു. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

