Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്‌നേഹഭവനങ്ങളുടെ...

സ്‌നേഹഭവനങ്ങളുടെ രണ്ടാംഘട്ടം അതിവേഗത്തിൽ

text_fields
bookmark_border
സ്‌നേഹഭവനങ്ങളുടെ രണ്ടാംഘട്ടം അതിവേഗത്തിൽ
cancel
camera_alt

മു​സ്‍ലിം ലീ​ഗ് ഭ​വ​ന​സ​മു​ച്ച​യ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ലെ വീ​ട് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി മു​സ്‌​ലിം ലീ​ഗ് നി​ർ​മി​ച്ചു​ന​ല്‍കു​ന്ന ഭ​വ​ന​സ​മു​ച്ച​യ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 51 വീ​ടു​ക​ളു​ടെ കൈ​മാ​റ്റം ന​ട​ക്കു​മ്പോ​ൾ​ത​ന്നെ ര​ണ്ടാം​ഘ​ട്ട വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​വും ത​കൃ​തി​യാ​യി പു​രോ​ഗ​മി​ക്കു​ന്നു. വെ​ള്ളി​ത്തോ​ട് നി​ല​വി​ലു​ള്ള പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന് സ​മീ​പം ത​ന്നെ​യാ​ണ് ര​ണ്ടാം​ഘ​ട്ട വീ​ടു​ക​ളും ഒ​രു​ങ്ങു​ന്ന​ത്. 105 വീ​ടു​ക​ളി​ല്‍ 51 വീ​ടു​ക​ളു​ടെ ആ​ദ്യ​ഘ​ട്ട കൈ​മാ​റ്റ​മാ​ണ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഇ​ന്ന് നി​ർ​വ​ഹി​ക്കു​ക. മേ​യ് 30ന​കം ബാ​ക്കി 54 വീ​ടു​ക​ളും സ​ജ്ജ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട ന​റു​ക്കെ​ടു​പ്പി​ല്‍ പു​റ​ത്താ​യ കു​ടും​ബ​ങ്ങ​ളെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഉ​ൾ​പെ​ടു​ത്തി ബാ​ക്കി വീ​ടു​ക​ള്‍ കൈ​മാ​റു​ന്ന​തോ​ടെ മു​സ്‍ലിം ലീ​ഗി​ന്റെ മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല പു​ന​ര​ധി​വാ​സ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കും. മേ​പ്പാ​ടി​യി​ല്‍നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​റും മു​ട്ടി​ല്‍ ടൗ​ണി​ല്‍നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​റും അ​ക​ല​ത്തി​ലാ​ണ് സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ര്‍ന്നു​ള്ള സ്ഥ​ല​ത്ത് ഭ​വ​ന പ​ദ്ധ​തി. 11.5 ഏ​ക്ക​ര്‍ ഭൂ​മി​യി​ലെ എ​ട്ടു സെ​ന്റ് വീ​തം ഭൂ​മി​യി​ലാ​ണ് വീ​ടു​ക​ള്‍ ഉ​യ​രു​ന്ന​ത്. ശ​നി​യാ​ഴ്ച താ​ക്കോ​ല്‍ ന​ല്‍കു​ന്ന ഓ​രോ വീ​ടി​നും മൂ​ന്ന് വീ​തം ക​ട്ടി​ലും സോ​ഫ സെ​റ്റും ഡൈ​നി​ങ് ടേ​ബി​ളും അ​ട​ക്ക​മു​ള്ള ഫ​ര്‍ണി​ച്ച​റും ന​ല്‍കു​ന്നു​ണ്ട്. ര​ണ്ടാം​ഘ​ട്ടം പൂ​ര്‍ത്തി​യാ​വു​ന്ന​തോ​ടൊ​പ്പം ക​മ്യൂ​ണി​റ്റി ഹാ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ക​മാ​ന​വും സ​ജ്ജ​മാ​വും. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് പൂ​ച്ചെ​ടി​ക​ളും വൃ​ക്ഷ​ങ്ങ​ളും ന​ട്ടു​പി​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim Leaguesneha bhavanamMundakkaiMundakkai Chooralmala Township
News Summary - The second phase of Sneha Bhavanam is underway at a rapid pace
Next Story