കുട്ടമംഗലത്തെ പാതയോരത്തിന് ഇനി പൂവസന്തം
text_fieldsമുട്ടിൽ ഡബ്ല്യു.ഒ സ്പീച് ആൻഡ് ഹിയറിങ് സ്കൂൾ ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ കുട്ടമംഗലത്തെ പാതയോരത്ത് ചെടിച്ചട്ടികൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു നിർവഹിക്കുന്നു
മുട്ടിൽ: മുട്ടിൽ ഡബ്ല്യു.ഒ സ്പീച് ആൻഡ് ഹിയറിങ് സ്കൂൾ ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ കുട്ടമംഗലത്തെ പാതയോരത്ത് ചെടിച്ചട്ടികൾ സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.കെ. സുമയ്യ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ആയിഷ കാര്യേങ്ങൽ, ഡബ്ല്യു.എം.ഒ മാനേജർ മുജീബ് ഫൈസി, മാതൃ പി.ടി.എ പ്രസിഡന്റ് അസ്മ, വ്യാപാരി വ്യവസായി മുട്ടിൽ യൂനിറ്റ് പ്രസിഡന്റ് അഷ്റഫ് കൊട്ടാരം, ഷാഹുൽ ഹമീദ് ശബ്നാസ്, ഉസ്മാൻ കുട്ടമംഗലം (സ്പർശം പാലിയേറ്റിവ്), ഫൈസൽ, സുനീറ ജലീൽ സിറാജ്, മിൻഹാജ്, പി.എം ജാസ്മിൻ, കെ.കെ. റഫീഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

