നീലഗിരി ജില്ലയിലെ പോളിങ് ബൂത്തുകളുടെ എണ്ണം 736 ആയി ഉയർന്നു
text_fieldsഊട്ടി: നീലഗിരി ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളുടെ നവീകരണത്തിനുശേഷം ബൂത്തുകളുടെ എണ്ണം 736 ആയി ഉയർന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ പോളിങ് ബൂത്തുകൾ നവീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടിരുന്നു.
നീലഗിരി ജില്ലയിൽ 690 പോളിങ് സ്റ്റേഷനുകളുണ്ട്, അതിൽ 25 സ്റ്റേഷനുകളിൽ 1200ലധികം വോട്ടർമാരുണ്ട്. തുടർന്ന്, കൂടുതൽ വോട്ടർമാരുള്ള പോളിങ് സ്റ്റേഷനുകളെ രണ്ടായി വിഭജിക്കുകയും കുറഞ്ഞ വോട്ടർമാരുള്ള മൂന്ന് പോളിങ് സ്റ്റേഷനുകൾ സംയോജിപ്പിക്കുകയും ചെയ്തു. തുടർന്ന് നീലഗിരി ജില്ലയിലെ പോളിങ് ബൂത്തുകളുടെ എണ്ണം 736 ആയി വർധിക്കുകയായിരുന്നു. അതേസമയം, പോളിങ് സ്റ്റേഷനുകളുടെ പുനഃസംഘടന സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി കൂടിയാലോചന യോഗം ഊട്ടിയിലെ അഡീ. കലക്ടറുടെ ഓഫിസിൽ നടന്നു.
യോഗത്തിൽ കലക്ടർ ലക്ഷ്മി ഭവ്യ തന്നീരു കരട് വോട്ടർ പോളിങ് സ്റ്റേഷൻ പട്ടിക പുറത്തിറക്കി. കലക്ടറുടെ പേഴ്സനല്‍ അസിസ്റ്റന്റ് രാധാകൃഷ്ണന്, വോട്ടര്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍, അസി. വോട്ടര്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

