കടുവയുടെ വരവും കാത്തു ഏറുമാടത്തിൽ ദൗത്യ സംഘം
text_fieldsകടുവയുടെ വരവും കാത്തു ഏറുമാടത്തിൽ കഴിയുന്ന ദൗത്യ സംഘം
ഗൂഡല്ലൂർ:പശുവിനെയും കെട്ടിയിട്ട് സമീപത്തെ മരത്തിന്റെ മുകളിൽ ഏറുമാടം കെട്ടി തോക്കുമായി കാത്തിരിക്കുന്ന ഭൗത്യ സേന അംഗങ്ങൾ.ഇപ്പൊവരും രാവിലെ വരും രാത്രി വരും എന്ന കണക്കുകൂട്ടലിൽ ഇരിക്കുകയാണ് ഷാർപ്പ് ഷൂട്ടർ അടങ്ങിയ സേനാംഗങ്ങൾ.കടുവയെ പിടികൂടാനും തിരച്ചിലിനുമായി ഇപ്പോൾ 13 ദിവസം പിന്നിട്ടിരിക്കുകയാണ്.
ശിങ്കാര, ബൊക്കാപുരം, പവർഹൗസ് ഭാഗത്ത് കടുവയെ പ്രദേശവാസികൾ കണ്ടിരുന്നു.എന്നാൽ ദൗത്യസംഘത്തിന് കടുവയെ കണ്ടെത്താനാവാതെ വലയുകയാണ്. വൻ സന്നാഹങ്ങളാണ് ഇതിനായിട്ട് മസിനഗുഡിയിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർകുമാർ നീരജ് വരെ ക്യാമ്പിന് നേതൃത്വം നൽകി വരികയാണ്.
മയക്കുവെടിവെച്ച് വീഴ്ത്തുന്ന വിദഗ്ധരടങ്ങിയ 13 പേർ വയനാട് ഫോറസ്റ്റ് ഡിവിഷനിൽ നിന്നും തിരച്ചിലിയി വീണ്ടും എത്തിയിട്ടുണ്ട്. ഉച്ചക്ക് ശേഷമുള്ള മഴ പെയ്യുന്നതും തിരച്ചിലിന് ബാധിക്കുന്നു. ശാസ്ത്രീയ രീതി അവലംബിച്ച് കടുവയെ ജീവനോടെ പിടികൂടാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെ 2015 ൽ ദേവർശോല ക്കടുത്തു നരഭോജി കടുവയെ വെടിവെച്ചുകൊന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ രാത്രി സമയത്ത് പ്രചരിപ്പിച്ച് കടുവയെ പിടികൂടി പിടികൂടി എന്ന വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് ദൗത്യസംഘത്തെയും അധികൃതരെയും ആശയക്കുഴപ്പത്തിലാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

