Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസേവനത്തിന്റെ...

സേവനത്തിന്റെ പച്ചത്തുരുത്ത്

text_fields
bookmark_border
സേവനത്തിന്റെ പച്ചത്തുരുത്ത്
cancel
camera_alt

മു​സ്‍ലിം ലീ​ഗ് നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ടൽ ചടങ്ങിൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സംസാരിക്കുന്നു

പ്ര​കൃ​തി​ര​മ​ണി​യ​മാ​യ വ​യ​നാ​ട്ടി​ൽ സൗ​ന്ദ​ര്യം കൊ​ണ്ട് മ​നു​ഷ്യ​രെ മ​യ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യി​രു​ന്നു മു​ണ്ട​ക്കൈ​യും ചൂ​ര​ൽ​മ​ല​യും പു​ഞ്ചി​രി​മ​ട്ട​വും. ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ ഓ​രോ വ​ർ​ഷ​വും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കൊ​ഴു​കി​യെ​ത്തി​യ​ത് ആ ​മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​നാ​യി​രു​ന്നു. നാ​ടി​ന്റെ പ്ര​കൃ​തി സൗ​ന്ദ​ര്യം പോ​ലെ​ത​ന്നെ മ​നോ​ഹ​ര മ​ന​സ്സാ​യി​രു​ന്നു ഈ ​പ്ര​ദേ​ശ​ത്തു​കാ​രു​ടേ​തും. ഒ​രു കു​ടും​ബം പോ​ലെ ക​ഴി​ഞ്ഞ മ​നു​ഷ്യ​ർ; അ​താ​യി​രു​ന്നു ഈ ​ഗ്രാ​മം. നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും ഒ​രി​ക്ക​ലും ഓ​ർ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടാ​ത്ത രാ​ത്രി​യാ​യി​രു​ന്ന 2024 ജൂ​ലൈ 30. തൊ​ട്ടു മു​മ്പ​ത്തെ ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ അ​തി ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി​രു​ന്നു പ്ര​ദേ​ശ​ത്ത്. പു​ഴ ക​ല​ങ്ങി​മ​റി​ഞ്ഞ് ഒ​ഴു​കു​ന്ന​തും നാ​ട്ടു​കാ​ർ ക​ണ്ട​താ​ണ്. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 10,11,12 വാ​ർ​ഡു​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മു​സ്‍ലിം ലീ​ഗി​ലെ കെ. ​ബാ​ബു, മെം​ബ​ർ നൂ​റു​ദ്ധീ​ൻ, കോ​ൺ​ഗ്ര​സ് അം​ഗം സു​കു​മാ​ര​ൻ എ​ന്നി​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ര​മാ​വ​ധി ആ​ളു​ക​ളെ സു​ര​ക്ഷാ​സ്ഥാ​ന​ത്തേ​ക്ക് നേ​ര​ത്തേ മാ​റ്റി​പാ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജി​ല്ല​യി​ലെ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യും പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ പ്ര​ദേ​ശ​ത്തു​നി​ന്ന് നി​ർ​ബ​ന്ധ​പൂ​ർ​വം മാ​റ്റി​പാ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു.

ദു​ര​ന്ത​മു​ണ്ടാ​യ അ​ർ​ധ​രാ​ത്രി, മ​ഴ ക​ന​ക്കു​ന്ന​തും കാ​റ്റി​​ന്റെ ശ​ക്തി​യും വെ​ള്ള​മൊ​ഴു​കു​ന്ന ശ​ബ്ദ​വും ചേ​ർ​ന്ന ഭീ​ക​ര​മാ​യ അ​വ​സ്ഥ നാ​ട്ടു​കാ​ർ സാ​മു​ഹ്യ​മാ​ധ്യ​മ ഗ്രൂ​പ്പി​ൽ ച​ർ​ച്ച ചെ​യ്തി​രു​ന്നു. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​മാ​യി​രി​ക്ക​ണ​മെ​ന്ന്് പ​ര​സ്പ​രം ഉ​ണ​ർ​ത്തി ഉ​റ​ങ്ങാ​ൻ കി​ട​ന്ന ര​ണ്ട് ഗ്രാ​മ​ങ്ങ​ൾ നേ​രം പു​ല​ർ​ന്ന​പ്പോ​ൾ ഭൂ​മു​ഖ​ത്തു​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു. അ​ഞ്ഞൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ പാ​ർ​ത്തി​രി​ക്കു​ന്ന മു​ണ്ട​ക്കൈ​യും ചൂ​ര​ൽ​മ​ല​യും മ​ര​ണം പു​ത​ച്ച ശ്മ​ശാ​ന​ഭൂ​മി​യാ​യി.

മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സാ​ഹി​ബി​ന്റെ ഫോ​ൺ കോ​ളാ​ണ് അ​ന്നു രാ​വി​ലെ ആ​ദ്യം എ​ന്നെ തേ​ടി​യെ​ത്തി​യ​ത്. വ​യ​നാ​ട്ടി​ലെ ദു​ര​ന്ത സ്ഥ​ല​ത്ത് ഉ​ട​നെ​യെ​ത്തി വേ​ണ്ട​ത് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ച​തി​നൊ​പ്പം താ​നും സാ​ദി​ഖ​ലി ത​ങ്ങ​ളും ഉ​ട​നെ അ​ങ്ങോ​ട്ട് പു​റ​പ്പെ​ടു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ് കു​ഞ്ഞാ​ലി​ക്കു​ട്ടി ഫോ​ൺ ക​ട്ട്ചെ​യ്തു. അ​ൽ​പം ക​ഴി​ഞ്ഞ് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ വി​ളി​യും വ​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ ചാ​ലി​യാ​ർ വ​ഴി നി​ല​മ്പൂ​രി​ലെ പോ​ത്തു​ക​ല്ലി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​വി​ടം സ​ന്ദ​ർ​ശി​ച്ച് ഉ​ട​ൻ വ​യ​നാ​ട്ടി​ലേ​ക്ക് വ​രാ​മെ​ന്നും വൈ​റ്റ് ഗാ​ർ​ഡും ആം​ബു​ല​ൻ​സും എ​ത്തി​ക്കാ​ൻ ഏ​ർ​പാ​ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു.

മ​ണി​ക്കൂ​റു​ക​ൾ കൊ​ണ്ട് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ സി.​എ​ച്ച് സെ​ന്റ​റി​ന്റെ​യും ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ന്റ​റി​ന്റെ​യും നൂ​റോ​ളം ആം​ബു​ല​ൻ​സു​ക​ൾ ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് എ​ത്തി. നാ​ട്ടു​കാ​രോ​ടൊ​പ്പം വൈ​റ്റ് ഗാ​ർ​ഡും ചേ​ർ​ന്ന​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ഗ​ത കൂ​ടി. മി​ലി​ട്ട​റി​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ച​ലി​ക്കു​ന്ന​തി​ന് മു​ൻ​പേ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ ലീ​ഗ് സം​വി​ധാ​ന​ത്തി​ന് സാ​ധി​ച്ചു. 11 മ​ണി​യോ​ടെ മി​ലി​ട്ട​റി​യും ഫ‍യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് പു​ന്ന​പ്പു​ഴ​ക്ക് കു​റു​കെ റോ​പ് കെ​ട്ടി ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. ആ ​സ​മ​യ​ത്താ​ണ് അ​പ്പു​റ​ത്ത് നി​ര​വ​ധി​പേ​ർ പ​രി​ക്കേ​റ്റ് കി​ട​ക്കു​ന്നു​ണ്ടെ​ന്നും പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ൽ​കാ​ൻ മ​റു​ക​ര​യി​ലേ​ക്ക് പോ​കാ​ൻ ത​യാ​റു​ള്ള​വ​ർ വ​ര​ണ​മെ​ന്നും അ​റി​യി​പ്പു​ണ്ടാ​യ​ത്. ആ​ദ്യ​മാ​യി റോ​പ് ഉ​പ​യോ​ഗി​ച്ച് മ​രു​ന്നു​ക​ള​ട​ങ്ങു​ന്ന ബോ​ക്സു​മാ​യി മ​റു​ക​ര​യെ​ത്തി​യ​ത് ഗൂ​ഡ​ല്ലൂ​ർ ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ന്റ​ർ ഫോ​ർ വു​മ​ൺ ന​ഴ്സ് ശ​ബീ​ന​യാ​ണ്. തു​ട​ർ​ന്ന് വ​യ​നാ​ട് പൂ​ക്കോ​യ ത​ങ്ങ​ൾ ഹോ​സ്പീ​സി​ന്റെ ക​ൺ​വീ​ന​ർ ക​ണ്ണി​യ​ൻ സ​മ​ദും ന​ഴ്സ് സി​ബി​യും യാ​ത്രാ​മ​ധ്യേ വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കോ​ഴി​ക്കോ​ട് മിം​സി​ലെ ഡോ. ​ലു​ബ്ന മു​ഹ​മ്മ​ദും റോ​പ്പ് വ​ഴി മ​റു​ക​ര​യി​ലേ​ക്ക് പോ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൽ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ന​ഴ്സ് ശ​ബീ​ന​യു​ടെ ധീ​ര​ത​ക്ക് അം​ഗീ​കാ​ര​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ക​ൽ​പ​ന ചൗ​ള അ​വാ​ർ​ഡും അ​ഞ്ച് ല​ക്ഷം രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും അ​വ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു.

ഒ​ന്നാം ഘ​ട്ട​ത്തി​ൽ ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് മു​സ്‍ലിം ലീ​ഗ് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ഉ​ച്ച​യോ​ടു​കൂ​ടി സ്ഥ​ല​ത്തെ​ത്തി​യ സാ​ദി​ഖ​ലി ത​ങ്ങ​ളും കു​ഞ്ഞാ​ലി​ക്കു​ട്ടി​യും റ​വ​ന്യു മ​ന്ത്രി രാ​ജ​നു​മാ​യി കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും മു​സ്‍ലിം ലീ​ഗി​ന്റെ മു​ഴു​വ​ൻ സ​ഹ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു. റ​വ​ന്യു മ​ന്ത്രി പ്ര​ത്യേ​കം താ​ത്പ​ര്യ​മെ​ടു​ത്ത് എ​ഴു​പ​തോ​ളം വ​രു​ന്ന പ​രി​ശീ​ല​നം ല​ഭി​ച്ച വൈ​റ്റ് ഗാ​ർ​ഡ് അം​ഗ​ങ്ങ​ളെ സൈ​ന്യ​ത്തോ​ടൊ​പ്പം മ​റു​ക​ര​യി​ലേ​ക്ക് അ​യ​ച്ചു.

ദു​ര​ന്ത​മു​ഖ​ത്ത് ഒ​ന്നാം​ഘ​ട്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ തു​ല്യ​ത​യി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മു​സ്‍ലിം ലീ​ഗ്, മൂ​ന്നാം ദി​വ​സം വ​യ​നാ​ട് ജി​ല്ല നേ​തൃ​ത്വ​ത്തെ പാ​ണ​ക്കാ​ട്ടേ​ക്ക് വി​ളി​പ്പി​ച്ച് സ​മ്പൂ​ർ​ണ പു​ന​ര​ധി​വാ​സ പ​ദ്ധ​തി തീ​രു​മാ​നി​ക്കു​ക​യും ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് ആ​പ്പ് ലോ​ഞ്ച് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ആ​ദ്യ മ​ണി​ക്കൂ​റി​ൽ​ത​ന്നെ കോ​ടി​ക​ളാ​ണ് സം​ഭാ​വ​ന​യാ​യി എ​ത്തി​യ​ത്. 36 കോ​ടി രൂ​പ​യാ​ണ് ഇ​തു​വ​രെ പ​ദ്ധ​തി​ക്ക് സം​ഭ​വാ​ന​യാ​യി ല​ഭി​ച്ച​ത്. ഉ​ടു​തു​ണി​ക്ക് മ​റു​തു​ണി ഇ​ല്ലാ​താ​യ ദു​രി​ത​ബാ​ധി​ത​രാ​യ 691 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം എ​ത്തു​ന്ന​തി​ന് മു​മ്പേ 15,000 രൂ​പ വീ​തം ന​ൽ​കി​യ​ത് മു​സ്‍ലിം ലീ​ഗാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട 56 ക​ച്ച​വ​ട​ക്കാ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ജീ​പ്പ് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് നാ​ല് ജീ​പ്പും ഓ​ട്ടോ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് മൂ​ന്ന്് എ​ണ്ണ​വും വാ​ങ്ങി ന​ൽ​കി.

വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലെ 50 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​ത്. 17 വ​ർ​ഷം ഈ ​വി​ദ്യാ​ല​യ​ത്തി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി​രു​ന്ന ആ​ല​പ്പു​ഴ​ക്കാ​ര​നാ​യ ഉ​ണ്ണി മാ​ഷി​ന് കു​ട്ടി​ക​ളു​ടെ താ​മ​സ​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് സ്കൂ​ട്ട​ർ വാ​ങ്ങി ന​ൽ​കി. പി​ന്നീ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​മ്പൂ​ർ​ണ പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. 1000 ച​തു​ര​ശ്ര​യ​ടി വീ​ത​മു​ള്ള 100 വീ​ടും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും നി​യ​മ, വി​വാ​ഹ, വി​ദ്യാ​ഭ്യാ​സ, ചി​കി​ത്സ, തൊ​ഴി​ൽ സ​ഹാ​യം തു​ട​ങ്ങി സ​ർ​വ​സ്പ​ർ​ശി​യാ​യ പ​ദ്ധ​തി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

തു​ട​ർ​ചി​കി​ത്സ ല​ഭി​ക്കാ​ത്ത 128 രോ​ഗി​ക​ൾ​ക്ക് പൂ​ക്കോ​യ ത​ങ്ങ​ൾ ഹോ​സ്പീ​സ് (പി.​ടി.​എ​ച്ച്) ക​ൺ​വീ​ന​ർ ഡോ. ​അ​മീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ചി​കി​ത്സ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ് എ​റ്റെ​ടു​ക്കു​ക​യും യു.​എ.​ഇ കെ.​എം.​സി.​സി മു​ഖേ​നെ അ​മ്പ​തോ​ളം പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ക​യും ചെ​യ്തു. പ​ദ്ധ​തി​യു​ടെ അ​വ​സാ​ന ഘ​ട്ട​മാ​യ ഭ​വ​ന നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ന്നു.

മു​സ്‍ലിം ലീ​ഗി​ന്റെ ടൗ​ൺ​ഷി​പ് പ​ദ്ധ​തി​യി​ലേ​ക്ക് 105 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​വ​രെ പൂ​ർ​ണ​മാ​യും പ​രി​ഗ​ണി​ച്ചു, ഇ​ത്ര​യും വീ​ടു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ 11.5 ഏ​ക്ക​ർ സ്ഥ​ലം വെ​ള്ളി​ത്തോ​ട് ഏ​റ്റെ​ടു​ക്കു​ക​യും ഏ​പ്രി​ൽ ഒ​മ്പ​തി​ന് ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ, മ​ഴ കാ​ര​ണം സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. അ​ഞ്ചു മാ​സം കൊ​ണ്ട് നി​ർ​മാ​ണം പു​ർ​ത്തി​യാ​ക്കി​യ 51 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ഇ​ന്ന് പ്രോ​ജ​ക്ട​റ്റ് സൈ​റ്റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കും.

ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ധ്യ​ക്ഷ​നാ​കു​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി വ​യ​നാ​ട് എം.​പി പ്രി​യ​ങ്ക ഗാ​ന്ധി പ​ങ്കെ​ടു​ക്കും. ബാ​ക്കി​വ​രു​ന്ന 54 വീ​ടി​ന്റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മേ​യ് 30ന​കം പ​ദ്ധ​തി പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueserviceWayanadMundakkai Chooralmala Township
News Summary - The green spirit of service
Next Story