പുലിയുടെ സഞ്ചാരം വനപാലകർ സ്ഥിരീകരിച്ചു
text_fieldsപാരി അഗ്രോ ഭാഗത്ത് പുലിയെ കണ്ടതിനെ തുടർന്ന് തോട്ടം തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്ന വനപാലകരും
മാനേജ്മെന്റും
ഗൂഡല്ലൂർ: നരഭോജി പുലിയെ പിടികൂടി കൊണ്ടുപോയശേഷം വീണ്ടും ഒരു പുലികൂടി സ്ഥലത്ത് സഞ്ചരിക്കുന്നതായി തോട്ടം തൊഴിലാളികളും മറ്റും അറിയിച്ചതിനെ തുടർന്ന് വനപാലകർ നടത്തിയ നിരീക്ഷണത്തിൽ മറ്റൊരു പുലിയുടെ സഞ്ചാരം സ്ഥിരീകരിച്ചു.
പാരി അഗ്രോ തോട്ടമേഖലയിൽ പുലിയുടെ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഗാർഡുകൾ സ്ഥലത്തെത്തി അടിയന്തര സുരക്ഷ പ്രവർത്തനങ്ങൾ നടത്തി. പുലിയുടെ നീക്കം ശ്രദ്ധയിൽപെട്ടാൽ ഉടൻ അറിയിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. കുട്ടികളെ വീട്ടിൽ സുരക്ഷിതമായി നിർത്തണം.
തേയിലത്തോട്ടത്തിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെ ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. രാവിലെയും രാത്രിയും ഒറ്റക്ക് പുറത്തിറങ്ങരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. വനപാലകർ പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നിരന്തര നിരീക്ഷണവും നടത്തും.

