Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവയനാട്ടിൽ...

വയനാട്ടിൽ പാർട്ടികൾക്കുള്ളിലെ ‘കാലുവാരലുകൾ’ നിർണായകമാവും

text_fields
bookmark_border
വയനാട്ടിൽ പാർട്ടികൾക്കുള്ളിലെ ‘കാലുവാരലുകൾ’ നിർണായകമാവും
cancel
camera_alt

പ്രതീകാത്മക ചിത്രം

ക​ൽ​പ​റ്റ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ മു​ന്ന​ണി​ക​ൾ​ക്കു​ള്ളി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളും ഗ്രൂ​പ്പ് വ​ഴ​ക്കും വി​ഭാ​ഗീ​യ​ത​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലം വ​ലി​യു​ണ്ടാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. പാ​ർ​ട്ടി​ക​ൾ​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യും ഗ്രൂ​പ്പു​ക​ളും വ​യ​നാ​ട്ടി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക ഘ​ട​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സി.​പി.​എ​മ്മി​ലും കോ​ൺ​ഗ്ര​സി​ലും മു​സ്‍ലിം ലീ​ഗി​ലും ബി.​ജെ.​പി​യി​ലു​മെ​ല്ലാം കാ​ര്യ​മാ​യ ഉ​ൾ​പ്പോ​ര് പു​റ​മെ കാ​ണാ​നി​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്തോ​റും സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ച​ങ്കി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

സി.​പി.​എം

ക​ഴി​ഞ്ഞ ജി​ല്ല സ​മ്മേ​ള​ന​ത്തോ​ടെ സി.​പി.​എ​മ്മി​ൽ ഉ​ട​ലെ​ടു​ത്ത വി​ഭാ​ഗീ​യ​ത ഇ​പ്പോ​ഴും കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല. ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ഗ​ഗാ​റി​നെ മാ​റ്റി കെ. ​റ​ഫീ​ഖ് ആ ​സ്ഥാ​ന​ത്തേ​ക്ക് ഒ​റ്റ​രാ​ത്രി കൊ​ണ്ട് എ​ത്തി​യ​തോ​ടെ ശ​ക്ത​മാ​യ വി​ഭാ​ഗീ​യ​ത പൂ​താ​ടി, കേ​ണി​ച്ചി​റ ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. പു​തി​യ ജി​ല്ല സെ​ക്ര​ട്ട​റി അ​ധി​കാ​ര​മേ​റ്റ ശേ​ഷം ജി​ല്ല​യി​ലെ പ​ല ഏ​രി​യ ക​മ്മി​റ്റി​ക​ളി​ലും വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​കു​ക​യും തു​ട​ർ​ന്ന് നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

വൈ​ത്തി​രി, മേ​പ്പാ​ടി, പൂ​താ​ടി, മു​ള്ള​ൻ​കൊ​ല്ലി, മേ​പ്പാ​ടി മേ​ഖ​ല​ക​ളി​ൾ ഉ​ൾ​പ്പ​ടെ ക​ടു​ത്ത അ​ഭി​പ്രാ​യ ഭി​ന്ന​ത​യും പ്ര​തി​ഷേ​ധ​വും ഉ​ട​ലെ​ടു​ക്കു​ക​യും ക​ർ​ഷ​ക​സം​ഘം ജി​ല്ല പ്ര​സി​ഡ​ന്‍റ് എ.​വി. ജ​യ​നെ ഉ​ൾ​പ്പെ​ടെ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ ന​ട​പ​ടി​യു​മു​ണ്ടാ​യി. അ​തോ​ടെ വി​ഭാ​ഗീ​യ പ​ര​സ്യ പ്ര​തി​ഷേ​ധ​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ എ​ൽ.​ഡി.​എ​ഫി​ന് ന​ഷ്ട​പ്പെ​ട്ട​ത് സി.​പി.​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത കാ​ര​ണ​മാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു.

സി.​പി.​എം കോ​ട്ട​ക​ളാ​യ വൈ​ത്തി​രി, പൊ​ഴു​ത​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ എ​ൽ.​ഡി.​എ​ഫി​ന് ന​ഷ്ട​മാ​യി. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച എ.​വി. ജ​യ​ൻ പി​ന്നീ​ട് പാ​ർ​ട്ടി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​തും വ​ലി​യ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ഭാ​ഗീ​യ​ത പ്ര​തി​ഫ​ലി​ക്കു​ക​യാ​ണെ​ങ്കി​ൽ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും ജ​യ​പ​രാ​ജ​യ​ങ്ങ​ളെ അ​ത് ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

കോ​ൺ​ഗ്ര​സ്

ഡി.​സി.​സി ട്ര​ഷ​റ​റാ​യി​രു​ന്ന എ​ൻ.​എം. വി​ജ​യ​ന്റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് എ​ൻ.​ഡി. അ​പ്പ​ച്ച​നെ മാ​റ്റി ടി.​ജെ. ഐ​സ​ക്കി​നെ ഡി.​സി.​സി പ്ര​സി​ഡ​ന്റാ​ക്കി​യ​തോ​ടെ വ​യ​നാ​ട്ടി​ലെ കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പ്പ് വ​ഴ​ക്ക് ശ​ക്ത​മാ​യി. മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ അ​തി​ന്റെ അ​ല​യൊ​ലി​ക​ൾ ഇ​പ്പോ​ഴും ശ​ക്ത​മാ​ണ്. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ല വാ​ർ​ഡു​ക​ളി​ലും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം പാ​ലം വ​ലി​യാ​യി​രു​ന്നു​വെ​ന്ന് സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് ത​ന്നെ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ല യു​വ​നേ​താ​ക്ക​ളെ വെ​ട്ടി​നി​ര​ത്തി​യ​തും വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പ്പ് പോ​ര് ഏ​റ്റ​വും ശ​ക്ത​മാ​യ മേ​ഖ​ല​ക​ളി​ലൊ​ന്ന് മാ​ന​ന്ത​വാ​ടി​യാ​ണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ര​ണ്ടു വ​നി​ത​ക​ളി​ൽ ത​ട്ടി ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​പോ​യ​ത് ഇ​തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ചി​ല കോ​ൺ​ഗ്ര​സു​കാ​ർ, ത​ന്നെ ച​തി​ച്ച​ത് കൊ​ണ്ടാ​ണ് തോ​റ്റ​തെ​ന്ന് അ​ന്ന​ത്തെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു പി.​കെ. ജ​യ​ല​ക്ഷ്മി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​ത്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രേ ആ​ദി​വാ​സി കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​താ​വ് ത​ന്നെ രം​ഗ​ത്തു​വ​രി​ക​യും പി​ന്നീ​ട് അ​ദ്ദേ​ഹം ബി.​ജെ.​പി​യി​ൽ ചേ​രു​ക​യും ചെ​യ്തി​രു​ന്നു. മ​ണ്ഡ​ല​ത്തി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള കു​റു​മ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഒ​രാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ ​സ​മു​ദ​യ​ത്തി​ൽ​പെ​ട്ട ന​ല്ലൊ​രു വി​ഭാ​ഗം പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു​ണ്ട്. പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​റ​യു​മ്പോ​ഴും സ്ഥാ​നാ​ർ​ഥി ച​ർ​ച്ച മു​ത​ൽ ഗ്രൂ​പ്പ് വ​ഴ​ക്ക് ശ​ക്ത​മാ​യി​രു​ന്നു.

മു​സ്‍ലിം ലീ​ഗ്

കാ​ര്യ​മാ​യ ചേ​രി​തി​രി​വ് മു​സ്‍ലിം ലീ​ഗി​ൽ ഇ​ല്ലെ​ങ്കി​ലും മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ പാ​ർ​ട്ടി​ക്ക​ക​ത്ത് വ​ലി​യ ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കി. സം​സ്ഥാ​ന പ്ര​സി​ഡ​ന്റി​ന് പ​രാ​തി ന​ൽ​കു​ന്ന​തി​ൽ വ​രെ എ​ത്തി​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. ഏ​റെ നാ​ളാ​യി പാ​ർ​ട്ടി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന നേ​തൃ​ത്വ പോ​ര് സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ടി​ട്ടും പ​രി​ഹ​രി​ക്കാ​നാ​യി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​ലും വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് വെ​ള്ള​മു​ണ്ട ഉ​ൾ​പ്പെ​ടെ ലീ​ഗി​ന്റെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​യ​ത്.

ക​ൽ​പ​റ്റ​യി​ലും മു​ണ്ട​ക്കൈ​യി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​വാ​ദ​ങ്ങ​ൾ പാ​ര​മ്യ​ത​യി​ലെ​ത്തി​യി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ യു.​ഡി.​എ​ഫ് ത​രം​ഗം ഉ​ണ്ടാ​യ​പ്പോ​ഴും കൈ​യി​ലു​ള്ള ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ കൈ​വി​ട്ട​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചു. സീ​റ്റ് ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ലീ​ഗ് നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​ത​ട​ക്കം പാ​ർ​ട്ടി വ​ലി​യ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ക​യും അ​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ ചി​ല​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്നാ​ണ് വി​വ​രം.

ഉ​രു​ൾ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ​യി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി തോ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ വി​വാ​ദ​ങ്ങ​ളും പൊ​ട്ടി​ത്തെ​റി​യു​മു​ണ്ടാ​യി. തു​ട​ർ​ന്ന് പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യോ​ഗി​ക്കു​ക​യും ന​ട​പ​ടി​ക​ളെ​ടു​ക്കു​ക​യും ചെ​യ്തു. ജി​ല്ല​യി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​ൽ സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ച മാ​ന​ന്ത​വാ​ടി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ​യും ക​ൽ​പ​റ്റ​യി​ലെ ടി. ​സി​ദ്ദീ​ഖി​ന്റെ​യും വി​ജ​യം പേ​രു​ദോ​ഷം ഇ​ല്ലാ​താ​ക്കാ​ൻ പാ​ർ​ട്ടി​ക്ക് അ​നി​വാ​ര്യ​മാ​ണ്.

ബി.​ജെ.​പി

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി.​ജെ.​പി​യി​ൽ ഉ​ട​ലെ​ടു​ത്ത പൊ​ട്ടി​ത്തെ​റി​ക​ൾ ഇ​പ്പോ​ഴും പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. സ​ജി ശ​ങ്ക​റി​നെ മാ​റ്റി കെ.​പി. മ​ധു​വി​നെ ജി​ല്ല പ്ര​സി​ഡ​ന്റാ​ക്കി​യെ​ങ്കി​ലും അ​ധി​ക നാ​ൾ അ​ദ്ദേ​ഹ​ത്തി​ന് സ്ഥാ​ന​ത്ത് തു​ട​രാ​നാ​യി​ല്ല. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ന​ട​ത്തി​യ വി​വാ​ദ വാ​ർ​ത്ത​സ​മ്മേ​ള​ന​വും അ​ദ്ദേ​ഹ​ത്തെ മാ​റ്റു​ന്ന​തി​ന് കാ​ര​ണ​മാ​യി. അ​തോ​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പ്ര​ശാ​ന്ത് മ​ല​വ​യ​ലി​ന് ന​റു​ക്ക് വീ​ണു.

എ​ന്നാ​ൽ, പാ​ർ​ട്ടി​ക്കു​ള്ളി​ലെ പോ​ര് ഇ​തോ​ടെ കൂ​ടു​ത​ൽ പ​ര​സ്യ​മാ​യി രം​ഗ​ത്തു വ​ന്നു. പി​ന്നീ​ട് കെ.​പി. മ​ധു പാ​ർ​ട്ടി​യി​ൽ​നി​ന്ന് രാ​ജി​വ​ച്ച് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ഇ​പ്പോ​ഴും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ വി​ഹി​തം പ​റ്റി​യെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:partiesWayanadKerala Assembly Election 2026
News Summary - The 'footfalls' within the parties in Wayanad will be crucial
Next Story