വീട്ടിനുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി
text_fieldsവീടിനുള്ളിൽ കുടുങ്ങിയ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേന ജനൽകമ്പി മുറിക്കുന്നു
സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരിയിൽ വീട്ടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസ്സുകാരനെ സുൽത്താൻ ബത്തേരി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വീട്ടുകാർ പുറത്തിറങ്ങിയ സമയത്ത് അകത്തുനിന്ന് കുട്ടി വാതിലിന്റെ കുറ്റിയിടുകയായിരുന്നു. തൊടുമൽ അപാർട്ട്മെന്റിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. ഗ്യാസ് അടുപ്പ് കത്തിക്കൊണ്ടിരിക്കുന്ന സമയത്തായതിനാൽ വീട്ടുകാർ പരിഭ്രാന്തിയിലായി. സുൽത്താൻ ബത്തേരി അഗ്നിരക്ഷാസേന എത്തി ജനൽ കമ്പി അറുത്തുമാറ്റി വീടിനകത്ത് പ്രവേശിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
അര മണിക്കൂറോളമാണ് കുട്ടി റൂമിനുള്ളിൽ കഴിഞ്ഞത്. സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.ടി. റഫീഖ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ. സിജു, എം.വി. ഷാജി, ധനീഷ്കുമാർ, കീർത്തിക് കുമാർ, ഹോം ഗാർഡ് ബാബു മാത്യു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

