റിവാൾഡോക്ക് കോളർ െഎഡി ഘടിപ്പിച്ചു; ഇനി കാട്ടിൽ വിലസാം
text_fieldsഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ മാവനല്ല അതിർത്തിക്കടുത്ത് ആനക്കൊട്ടിലിൽ തളച്ച റിവാൾഡോ എന്ന കാട്ടാനക്ക് കോളർ ഐഡി ഘടിപ്പിച്ചു. ആനയെ സ്വൈര്യമായി തുറന്നുവിടണം എന്ന ആവശ്യം ശക്തമായതോടെയാണ് അതിെൻറ മുന്നോടിയായിട്ടുള്ള കോളർ ഐഡി ഘടിപ്പിക്കൽ നടത്തിയത്. കാട്ടിലേക്ക് തുറന്നുവിട്ടാൽ നിരീക്ഷിക്കാനും ആനയുടെ സാന്നിധ്യം തിരിച്ചറിയാനുമാണ് കോളർ ഐഡി ഘടിപ്പിക്കുന്നതെന്ന് വനപാലകർ വ്യക്തമാക്കി. കഴിഞ്ഞ മേയ് അഞ്ചിനാണ് ആനയെ കൊട്ടിലിലടച്ചത്.
ആനയുടെ തുമ്പിക്കൈയിൽ മുറിവ് രൂക്ഷമാകുകയും ഇടതു കണ്ണിെൻറ കാഴ്ചകുറഞ്ഞതുമാണ് ചികിത്സയുടെ ഭാഗമായി ആനയെ കൊട്ടിലിൽ തളച്ചത്. അതേസമയം, ആനയെ കാട്ടിലേക്കുതന്നെ തുറന്നുവിടണമെന്ന ആവശ്യം ശക്തമായി.
ഇതോടെ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത് എന്നറിയാൻ മുതുമല കടുവസങ്കേത അധികൃതരുടെ ഉത്തരവ് പ്രകാരം എട്ടംഗ സമിതിയെ നിയോഗിച്ചിരുന്നു.
ആനയെ കാട്ടിലേക്കുതന്നെ വിടണമെന്ന ശിപാർശയാണ് സമിതിയും മുന്നോട്ടുവെച്ചത്. ഇതോടെയാണ് വനപാലകരുടെ നിരീക്ഷണത്തിൽ ആനയെ തുറന്നുവിടാൻ തീരുമാനിച്ചത്.
അഭയാരണ്യം വനമേഖലയിൽ പത്തേക്കർ വിസ്തൃതിയിൽ സോളാർ വേലി ഏർപ്പെടുത്തി ആനയെ തുറന്നുവിടും. അതിനു മുന്നോടിയായിട്ടുള്ള നടപടികളുടെ ഭാഗമായാണ് കോളർ ഐഡി ഘടിപ്പിക്കുന്നത്.
സങ്കേതത്തിലെ മാവനഹല്ല, വാഴത്തോട്ടം, ബൊക്കാപുരം, മസിനഗുഡി ഭാഗങ്ങളിലെ ജനങ്ങളുമായി ഇണങ്ങി അവർ നൽകുന്ന ഭക്ഷ്യവസ്തുക്കളും മറ്റുംതിന്ന് കാട്ടിലേക്ക് മാറാതെവന്ന ആനയെ വീണ്ടും കാട്ടിലേക്കുതന്നെ തുറന്നുവിട്ടാൽ വിജയിക്കുമെന്നകാര്യം സംശയമാണെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

