Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജില്ല ഒളിമ്പിക്...

ജില്ല ഒളിമ്പിക് ഗെയിംസിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
ജില്ല ഒളിമ്പിക് ഗെയിംസിന്​ ഇന്ന്​ തുടക്കം
cancel

ക​ൽ​പ​റ്റ: കാ​യി​ക​രം​ഗ​ത്ത്​ കു​തി​പ്പി​ന്‍റെ പു​ത്ത​ന​ധ്യാ​യ​ങ്ങ​ളി​ലേ​ക്ക്​ വ​ഴി​തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പ്ര​ഥ​മ വ​യ​നാ​ട് ജി​ല്ല ഒ​ളി​മ്പി​ക് ഗെ​യിം​സി​ന്​ വെ​ള്ളി​യാ​ഴ്ച ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കും. ജ​നു​വ​രി എ​ട്ടി​ന് ജി​ല്ല​ത​ല ഗെ​യിം​സ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ആ​രം​ഭ​മാ​കും. കോ​വി​ഡി​നു​ശേ​ഷം ത​ക​ർ​ന്ന കാ​യി​ക മേ​ഖ​ല​ക്ക്​ ന​വോ​ന്മേ​ഷം പ​ക​രു​ക​യാ​ണ്​ ഒ​ളി​മ്പി​ക്​ ഗെ​യിം​സി​ന്‍റെ ല​ക്ഷ്യം.

കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ കേ​ര​ള ഒ​ളി​മ്പി​ക് ഗെ​യിം​സ്​ 2022ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ജി​ല്ല ഒ​ളി​മ്പി​ക്സി​ന്​ ക​ളി​ത്ത​ട്ടു​ണ​രു​ന്ന​ത്. ബാ​ഡ്മി​ന്‍റ​ണ്‍ (ഷ​ട്ടി​ല്‍), സ്വി​മ്മി​ങ്, ​ഖോ​ഖോ, തൈ​ക്വാ​ൻ​ഡോ, ബോ​ക്‌​സി​ങ്, ക​രാ​ട്ടേ, ജൂ​ഡോ, ജിം​നാ​സ്റ്റി​ക്‌​സ്, ആ​ര്‍ച്ച​റി, വോ​ളി​ബാ​ള്‍, നെ​റ്റ്‌​ബാ​ള്‍, ടേ​ബി​ള്‍ ടെ​ന്നീ​സ്, സൈ​ക്ലി​ങ്, ക​ബ​ഡി, വെ​യ്റ്റ് ലി​ഫ്റ്റി​ങ്, റ​സ്​​ലി​ങ്, ഫു​ട്‌​ബാ​ള്‍, റൈ​ഫി​ള്‍ ഷൂ​ട്ടി​ങ്, വു​ഷു, അ​ത്​​ല​റ്റി​ക്സ്, ഹോ​ക്കി, ഹാ​ന്‍ഡ്ബാ​ള്‍ തു​ട​ങ്ങി 24 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. വി​വി​ധ കാ​യി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട് ജി​ല്ല ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നാ​ണ്​ ഗെ​യിം​സി​ന്​ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ന് ​മാ​ന​ന്ത​വാ​ടി പ​ഴ​ശ്ശി കു​ടീ​ര​ത്തി​ൽ​നി​ന്ന്​ ദീ​പ​ശി​ഖ പ്ര​യാ​ണം ആ​രം​ഭി​ക്കും. ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദ്വാ​ര​ക, കെ​ല്ലൂ​ർ, പ​ന​മ​രം, ക​ണി​യാ​മ്പ​റ്റ, സു​ൽ​ത്താ​ൻ ബ​ത്തേ​രി, മീ​ന​ങ്ങാ​ടി, മു​ട്ടി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ക​ൽ​പ​റ്റ എ​സ്.​കെ.​എം.​ജെ ഹൈ​സ്​​കൂ​ളി​ൽ ഗ്രൗ​ണ്ടി​ൽ സ​മാ​പി​ക്കും. ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന റോ​ഡ് ഷോ ​വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും സൈ​ക്കി​ൾ റാ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ എ​സ്.​കെ.​എം.​ജെ സ്​​കൂ​ൾ ഗ്രൗ​ണ്ടി​ലെ വേ​ദി​യി​ൽ സ​മാ​പി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സം​ഷാ​ദ് മ​ര​ക്കാ​ർ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ്​ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങും.

ജ​നു​വ​രി എ​ട്ടി​ന് ക​ൽ​പ​റ്റ​യി​ൽ ന​ട​ക്കു​ന്ന ജി​ല്ല​ത​ല ഗെ​യിം​സ്​ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കും. ജ​നു​വ​രി 12ന് ​മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ അ​ത്​​ല​റ്റി​ക്സ്​ മ​ത്സ​ര​ങ്ങ​ൾ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​നു​വ​രി 20ന് ​അ​മ്പ​ല​വ​യ​ൽ ഹൈ​സ്​​കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളോ​ടെ ജി​ല്ല​ത​ല മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ക്കും. ജി​ല്ല​യി​ലെ വി​ജ​യി​ക​ൾ ഫെ​ബ്രു​വ​രി 13 മു​ത​ൽ 24 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്​​ഥാ​ന ഗെ​യിം​സി​ൽ പ​ങ്കെടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsDistrict Olympic Games
News Summary - The District Olympic Games begin today
Next Story