Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകോ​ള​നി​യി​ൽ ആ​ടു​ക​ൾ...

കോ​ള​നി​യി​ൽ ആ​ടു​ക​ൾ ച​ത്ത​ത്​ ബാ​ക്​​ടീ​രി​യ​ൽ ന്യൂ​മോ​ണി​യ മൂ​ല​മെ​ന്ന്​

text_fields
bookmark_border
കോ​ള​നി​യി​ൽ ആ​ടു​ക​ൾ ച​ത്ത​ത്​ ബാ​ക്​​ടീ​രി​യ​ൽ ന്യൂ​മോ​ണി​യ മൂ​ല​മെ​ന്ന്​
cancel

പ​ന​മ​രം: ​പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ത​ര​ണം​ചെ​യ്​​ത ആ​ടു​ക​ൾ ച​ത്തൊ​ടു​ങ്ങാ​ൻ കാ​ര​ണം ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന ബാ​ക്​​ടീ​രി​യ​ൽ ന്യൂ​മോ​ണി​യ​യെ​ന്ന് റി​പ്പോ​ർ​ട്ട്.

ച​ത്തൊ​ടു​ങ്ങി​യ ആ​ടു​ക​ളു​ടെ ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ൾ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ എ​ത്തി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് മ​ര​ണ കാ​ര​ണം ത​ണു​പ്പു​മൂ​ലം ഉ​ണ്ടാ​കു​ന്ന രോ​ഗ​ബാ​ധ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ചെ​മ്പോ​ട്ടി, പാ​തി​രി​യ​മ്പം, പൂ​പ്പാ​ളി പു​ത്ത​ങ്ങാ​ടി കോ​ള​നി​ക​ളി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ് വി​ത​ര​ണം ചെ​യ്​​ത 59 ആ​ടു​ക​ളി​ൽ എ​ട്ടെ​ണ്ണ​മാ​ണ്​ ച​ത്ത​ത്. ചെ​മ്പോ​ട്ടി കോ​ള​നി​യി​ലെ 25 ആ​ടു​ക​ളി​ൽ ആ​റെ​ണ്ണം ചാ​വു​ക​യും നാ​ലെ​ണ്ണം രോ​ഗ​ബാ​ധി​ത​രാ​കു​ക​യും ചെ​യ്​​തു.

ഇ​തോ​ടെ ആ​ട് വി​ത​ര​ണ​ത്തി​ൽ അ​പാ​ക​ത ആ​രോ​പി​ച്ച് കോ​ള​നി​ക്കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പ​ന​മ​രം വെ​റ്റ​റി​ന​റി സ​ർ​ജ​ൻ കെ. ​മു​സ്​​ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​ള​നി​ക​ളി​ലെ​ത്തി ചി​കി​ത്സ ആ​രം​ഭി​ച്ചു.

നാ​ല് ദി​വ​സം തു​ട​ർ​ച്ച​യാ​യി രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ട​ത്തി. ഇ​തി​നി​ടെ ഒ​രാ​ട് കൂ​ടി ച​ത്തെ​ങ്കി​ലും ബാ​ക്കി​യു​ള്ള​വ​യെ​ല്ലാം രോ​ഗ​മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ആ​സൂ​ത്ര​ണം​ചെ​യ്​​ത പെ​ണ്ണാ​ട് പ​ദ്ധ​തി പ്ര​കാ​ര​മാ​യി​രു​ന്നു പ​ന​മ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും സം​യു​ക്ത​മാ​യി എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ള്‍ക്ക് ആ​ടു​ക​ളെ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sheepdeathbacterial pneumonia
News Summary - The death of sheep in the colony
Next Story