കാത്തിരിപ്പിനൊടുവിൽ മൈലാടി കോളനിയിൽ വീട് നിർമാണം തുടങ്ങി
text_fieldsമൈലാടി കോളനിയിൽ ആരംഭിച്ച വീടുകളുടെ നിർമാണം
കൽപറ്റ: വീട്, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിലായ മൈലാടി ആദിവാസി കോളനിയിൽ അടിസ്ഥാന വികസനം ഏർപ്പെടുത്തും. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ വീടുകളുടെ നിർമ്മാണം നഗരസഭ ആരംഭിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് ആദ്യഘട്ടത്തിൽ 11 വീടുകളുടെ നിർമാണത്തിന് തുടക്കമായത്. നഗരസഭയിലെ ഒന്നാം വാർഡിലെ കോളനിയിൽ പണിയ വിഭാഗത്തിലെ 29 കുടുംബങ്ങളാണ് താമസിക്കുന്നത്.
കോളനിയിലെ സ്ഥലപരിമിതി കണക്കിലെടുത്ത് 11 കുടുംബങ്ങൾക്ക് മറ്റൊരു സ്ഥലം കണ്ടത്തി പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ട്. പഴയ വീടുകൾ പൊളിച്ചതോടെ കുടുംബങ്ങളെ തൊട്ടടുത്ത പ്രദേശത്ത് താൽക്കാലികമായി നിർമിച്ച ഷെഡുകളിലാണ് താമസിപ്പിച്ചിട്ടുള്ളത്്. വെങ്ങപ്പള്ളി പഞ്ചായത്ത് , കൽപറ്റ നഗരസഭ എന്നിവയോട് അതിർത്തി പങ്കിടുന്ന മൈലാടി കോളനിയിലുള്ളവർ ഏറെക്കാലമായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതം പേറുകയാണ്. വീടുകളുടെ നിർമാണം പൂർത്തിയാവുന്നതോടെ വേഗം കയറിത്താമസിക്കാനുള്ള തയാറെടുപ്പിലാണ് കോളനിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

