Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിളി കേട്ടില്ല;...

വിളി കേട്ടില്ല; നാട്ടുകാരുടെ പ്രിയങ്കരി ലക്ഷ്മി ചെരിഞ്ഞു

text_fields
bookmark_border
വിളി കേട്ടില്ല; നാട്ടുകാരുടെ പ്രിയങ്കരി  ലക്ഷ്മി ചെരിഞ്ഞു
cancel
camera_alt

ചന്ത്രോത്ത് ഉന്നതിക്കടുത്ത് ഒരു മാസത്തോളമായി കണ്ട കാട്ടാന പാതിര വനത്തിൽ ചെരിഞ്ഞനിലയിൽ

പുൽപള്ളി: നാട്ടുകാരുടെ പ്രിയ കാട്ടാനയായ ലക്ഷ്മി ഒടുവിൽ ചെരിഞ്ഞു. പുൽപള്ളി ചേകാടി ചന്ത്രോത്ത് ഉന്നതിക്കടുത്ത് ഒരു മാസത്തോളമായി തമ്പടിച്ചിരുന്ന കാട്ടാനയെയാണ് പാതിരി വനത്തിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പെരിക്കല്ലൂരിനടുത്ത് പാതിരി വെള്ളൂപ്പാടി ഉന്നതിക്ക് സമീപമുള്ള വനത്തിലാണ് 70 വയസ്സ് തോന്നിക്കുന്ന ആനയുടെ ജഡം കണ്ടെത്തിയത്. ചന്ത്രോത്ത് ഉന്നതിയിൽനിന്ന് രണ്ട് കിലോമീറ്റർ അകലമുണ്ട് ഇവിടേക്ക്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ചന്ദ്രോത്ത് ഉന്നതിയോട് ചേർന്ന് 50 മീറ്റർ മാത്രം അകലത്തിലാണ് വനമുള്ളത്. ഇവിടെ നിന്ന് എത്തിയ ആനക്ക് ഉന്നതിക്കാർ ലക്ഷ്മി എന്ന് പേരിടുകയായിരുന്നു. കുട്ടികളടക്കം ആനക്ക് അരികിലെത്തി പേരു ചൊല്ലി വിളിക്കുമായിരുന്നു. നാട്ടുകാരോട് ഏറെ ഇണങ്ങിയ ആന കുറുമ്പോ അക്രമസ്വഭാവമോ കാണിച്ചിരുന്നില്ല. ആനക്ക് ചക്കയും മാങ്ങയും എല്ലാം തീറ്റയായി നൽകുന്നതും ഉന്നതിക്കാരായിരുന്നു. ആനക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടെന്ന് നേരത്തേ തന്നെ വനപാലകർ അറിയിച്ചിരുന്നു. പ്രായാധിക്യം മൂലമാണ് ആന ചെരിഞ്ഞതെന്ന് വനംവകുപ്പ് അറിയിച്ചു.

ഏ​റെ സൗ​ഹൃ​ദ​ത്തോ​ടെ​യാ​ണ് ആ​ന ഇ​വ​രു​മാ​യി ഇ​ട​പ​ഴ​കിയിരുന്നത്. ഫെ​ൻ​സി​ങ് ലൈ​നി​ന്റെ മ​റു​ഭാ​ഗ​ത്താ​ണ് ആ​ന സ്ഥി​ര​മാ​യി എ​ത്തു​ന്ന​തിനാൽ ​ഇവി​ട​ത്തെ കു​ട്ടി​ക​ള​ട​ക്കം ആ​ന​ക്ക് കാ​വ​ൽ നിൽക്കാറുണ്ടായിരുന്നു. ചേ​കാ​ടി ഭാ​ഗ​ത്താ​യി​രു​ന്നു മു​മ്പ് ഈ ​ആ​ന ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഇ​വി​ടെ​യു​ള്ള​വ​ർ പ​റ​യു​ന്നു. അ​വി​ടെ ച​ക്ക​യും മാ​ങ്ങ​യും എ​ല്ലാം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഈ ​ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള ലക്ഷ്മി ആ​നയെ പിന്നീട് ചെരിഞ്ഞ നിലയിൽ കാണുകയായിരുന്നു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewspulpallychandrothWayanadWild Elephant
News Summary - The call was not heard; Lakshmi, the favorite of the locals, bowed down
Next Story