Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപു​ത്തു​മ​ല...

പു​ത്തു​മ​ല പു​ന​ര​ധി​വാ​സം: പീ​പ്​​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ച പ​ത്ത്​ വീ​ടു​ക​ൾ ഏ​ഴി​ന് കൈ​മാ​റും

text_fields
bookmark_border
പു​ത്തു​മ​ല പു​ന​ര​ധി​വാ​സം: പീ​പ്​​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ച പ​ത്ത്​ വീ​ടു​ക​ൾ ഏ​ഴി​ന് കൈ​മാ​റും
cancel
camera_alt

പു​ത്തു​മ​ല ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് മേ​പ്പാ​ടി പൂ​ത്തം​കൊ​ല്ല​യി​ൽ പീ​പ്​​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ

നി​ർ​മി​ച്ച വീ​ടു​ക​ൾ 

ക​ൽ​പ​റ്റ: പു​ത്തു​മ​ല പു​ന​ര​ധി​വാ​സ​ത്തി​നാ​യി ആ​വി​ഷ്ക​രി​ച്ച ഹ​ർ​ഷം പ​ദ്ധ​തി​യി​ൽ പീ​പ്​​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ച 10 വീ​ടു​ക​ൾ ഏ​ഴി​ന് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റും. സ​ർ​ക്കാ​ർ ന​ൽ​കി​യ നാ​ലു ല​ക്ഷം രൂ​പ​യും പീ​പ്​​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ വി​ഹി​ത​മാ​യ അ​ഞ്ചു ല​ക്ഷ​വും ചേ​ർ​ത്ത് 662 ച​തു​ര​ശ്ര​യ​ടി വീ​തം വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.സ​ർ​ക്കാ​റി​െൻറ പ്ലാ​നി​ൽ ഒ​രു​മാ​റ്റ​വും വ​രു​ത്താ​തെ​യാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

2020 ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് മേ​പ്പാ​ടി പൂ​ത്ത​ക്കൊ​ല്ലി​യി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ​യും മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​െൻറ​യും ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും 10 മാ​സം​കൊ​ണ്ട് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്​ നേ​ട്ട​മാ​ണ്. ഏ​ഴി​ന് വൈ​കീ​ട്ട് നാ​ലി​ന് പൂ​ത്ത​ക്കൊ​ല്ലി​യി​ൽ ന​ട​ക്കു​ന്ന വീ​ടു​ക​ളു​ടെ കൈ​മാ​റ്റ​ച്ച​ട​ങ്ങി​ൽ എം.​വി. ശ്രേ​യാം​സ്കു​മാ​ർ എം.​പി, അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ല ക​ല​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല, പീ​പ്​​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​കെ. മു​ഹ​മ്മ​ദ​ലി, മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഓ​മ​ന ര​മേ​ഷ്, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ൻ​റ് ടി.​പി. യൂ​നു​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

നേ​ര​ത്തേ, പു​ത്തു​മ​ല ദു​ര​ന്ത​ബാ​ധി​ത​രാ​യ ആ​റു കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​പ്പം​കൊ​ല്ലി​യി​ൽ പീ​പ്​​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ അ​ഞ്ച് സെൻറ് സ്ഥ​ല​വും 500 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ടും നി​ർ​മി​ച്ചു​ന​ൽ​കി​യി​രു​ന്നു. ഹ​ർ​ഷം പ​ദ്ധ​തി​യി​ൽ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ 56 വീ​ടു​ക​ളാ​ണ് പൂ​ത്ത​ക്കൊ​ല്ലി​യി​ൽ നി​ർ​മി​ക്കു​ന്ന​ത്.

എ​ല്ലാ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് പീ​പ്​​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ വീ​ടു​ക​ൾ കൈ​മാ​റു​ന്ന​ത്. ബാ​ക്കി​യു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​വും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ൻ​റ് ടി.​പി. യൂ​നു​സ്, പി.​ആ​ർ സെ​ക്ര​ട്ട​റി ടി. ​ഖാ​ലി​ദ് പ​ന​മ​രം, ജി​ല്ല സ​മി​തി​യം​ഗം ബി. ​സ​ലീം, പു​ന​ര​ധി​വാ​സ സ​മി​തി ക​ൺ​വീ​ന​ർ ന​വാ​സ് പൈ​ങ്ങോ​ട്ടാ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:People's Foundationputhumala
News Summary - Ten Homes Built by the People's Foundation It will be handed over at augest 7
Next Story