Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ടാസ്‌ക് ഫോഴ്‌സ്

text_fields
bookmark_border
സ്ത്രീ തൊഴിലാളി ക്ഷാമം   പരിഹരിക്കാൻ ടാസ്‌ക് ഫോഴ്‌സ്
cancel
camera_alt


നെൻമേനി പട്ടിയമ്പം പാടശേഖരത്തില്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ ഞാറ് നടുന്നു


ചുള്ളിയോട്: നെല്‍കൃഷിക്ക് സ്ത്രീതൊഴിലാളികളെ കിട്ടാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്ന സംഭവങ്ങൾ പരിഹരിക്കാൻ നടപടിയുമായി പെൺകൂട്ടായ്മ. നെന്മേനി പഞ്ചായത്തിൽ ഗോത്രവിഭാഗത്തില സ്ത്രീകളെ അണിനിരത്തിയാണ് കൃഷിമേഖലയില്‍ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചത്.

കൂട്ടായ്മയുടെ ആദ്യ ഉദ്യമം തന്നെ വിജയം കാണുകയും ചെയ്തു. പട്ടിയമ്പം പാടശേഖരത്തിലെ നാലേക്കര്‍ നിലത്തിലാണ് കൂട്ടായ്മയിലെ 11 ഗോത്രവനിതകള്‍ ചേര്‍ന്ന് ഞാറ് നടീൽ നടത്തിയത്. പട്ടിയമ്പം സ്വദേശിയും നെല്‍കര്‍ഷക കൂടിയുമായ തങ്കമണിയുടെ നേതൃത്വത്തിലായിരുന്നു കൃഷി.

നെന്മേനി പഞ്ചായത്ത് മുന്‍പ്രസിഡന്റ് ബിന്ദു അനന്തന്റെ ആശയപ്രകാരമാണ് ടാസ്‌ക് ഫോഴ്‌സ് രൂപംകൊള്ളുന്നത്. ചുള്ളിയോട് അമ്പലകുന്ന് പണിയ ഊരിലെ 11 ഗോത്ര വനിതകളാണ് പെണ്‍കൂട്ടായ്മയിലൂടെ പട്ടിയമ്പത്ത് നടീല്‍പ്രവര്‍ത്തികള്‍ക്കിറങ്ങിയത്. നിലവില്‍ വര്‍ഷങ്ങളായി പുറത്തുനിന്നുള്ള തൊഴിലാളികളാണ് ജില്ലയിലെ വയലുകളില്‍ നടീല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Task force to address female labor shortage
Next Story