ചിക്കൻ വിലയിൽ പൊള്ളി തമിഴ്‌നാട്; കിലോ 400ലേക്ക് കടക്കുന്നു
text_fieldsഗൂഡല്ലൂർ: തമിഴ്‌നാട്ടിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ചിക്കൻ കിലോക്ക് 330 മുതൽ 350 രൂപ കടന്നതോടെ സാധാരണക്കാർ ദുരിതത്തിലായിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് 240 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് 40 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയത്. വില 400 വരെയെത്തുമെന്നാണ് പറയപ്പെടുന്നത്.
തമിഴ്‌നാട്ടിലെ കോഴി കർഷകർ നടത്തുന്ന സമരവും കാലാവസ്ഥാ വ്യതിയാനവുമാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണം. ബ്രോയിലർ കമ്പനികൾ നൽകുന്ന വളർത്തുകൂലി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ ഒരു വിഭാഗം കോഴി വളർത്ത് കർഷകർ പ്രക്ഷോഭത്തിലാണ്.
തമിഴ്‌നാട്ടിലെ പ്രധാന കോഴി വളർത്തൽ കേന്ദ്രമായ പല്ലടത്തു നിന്നുള്ള വിതരണം കുറഞ്ഞത് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കൂടാതെ, നിലവിലെ തണുത്ത കാലാവസ്ഥ കോഴിക്കുഞ്ഞുങ്ങളുടെ ഉദ്പാദനത്തെ 20 ശതമാനത്തോളം കുറച്ചതായും പല്ലടം ബ്രോയിലർ കോഓഡിനേഷൻ കമ്മിറ്റി പറയുന്നു. ഇതിനിടെ ബീഫിന്റെ വിലയും ഗൂഡല്ലൂരിൽ വർധിപ്പിച്ചു. കിലോക്ക് 380 രൂപയുണ്ടായിരുന്ന സ്ഥാനത്ത് 400 രൂപയാക്കി ഉയർത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

