കൈവട്ടമൂലയിൽ മയക്കു മരുന്നുമായി യുവാക്കൾ പിടിയിൽ
text_fieldsകൈവട്ടമൂലയിൽ മയക്കുമരുന്നുമായി പിടിയിലായവർ
സുൽത്താൻ ബത്തേരി: കൈവെട്ടമൂലയിലെ വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. മാനന്തവാടി ക്ലബ്കുന്നിലെ മാരിമുത്തു (22), പൂതാടി പുളിഞ്ചോട് അശ്വന്ത് (23) എന്നിവരാണ് പിടിയിലായത്. 1.3 ഗ്രാം മെത്താഫിറ്റാമിൻ എന്ന മാരക മയക്കുമരുന്നാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്.
വയനാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
വയനാട് എക്സൈസ് സ്പെഷല് സ്ക്വാഡ് സര്ക്കിള് ഇന്സ്പെക്ടര് സജിത്ചന്ദ്രനും സംഘവും അറസ്റ്റുചെയ്തത്. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

