Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightസ​ര്‍ക്കാ​ര്‍...

സ​ര്‍ക്കാ​ര്‍ ദ്രോ​ഹ​ങ്ങ​ള്‍ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് മാ​ര്‍ച്ച്

text_fields
bookmark_border
യൂ​ത്ത് ലീ​ഗ് യൂ​ത്ത് മാ​ര്‍ച്ചി​ന് യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്റ് അ​മ​ല്‍ജോ​യ് അ​ഭി​വാ​ദ്യ​മ​ര്‍പ്പി​ക്കു​ന്നു
cancel
camera_alt

യൂ​ത്ത് ലീ​ഗ് യൂ​ത്ത് മാ​ര്‍ച്ചി​ന് യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്റ് അ​മ​ല്‍ജോ​യ് അ​ഭി​വാ​ദ്യ​മ​ര്‍പ്പി​ക്കു​ന്നു

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: വി​ദ്വേ​ഷ​ത്തി​നെ​തി​രെ, ദു​ര്‍ഭ​ര​ണ​ത്തി​നെ​തി​രെ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ യൂ​ത്ത് ലീ​ഗ് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തു​ന്ന യൂ​ത്ത് മാ​ര്‍ച്ചി​ന്റെ നാ​ലാം ദി​വ​സ പ​ര്യ​ട​നം നാ​യ്ക്ക​ട്ടി​യി​ല്‍ മു​സ്‍ലിം ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് റ​സാ​ഖ് ക​ല്‍പ​റ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​അ​വ​റാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ഷി​ബു മീ​രാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്‍ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​പി. അ​യ്യൂ​ബ്, എം.​എ. അ​സൈ​നാ​ര്‍, അ​ബ്ദു​ല്ല മാ​ട​ക്ക​ര, ഷ​ബീ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മൂ​ല​ങ്കാ​വി​ല്‍ കെ. ​നൂ​റു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​സ​ര്‍ പാ​ല​ക്ക​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ട്ട​ക്കു​ന്നി​ൽ കോ​ണി​ക്ക​ല്‍ ഖാ​ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ര്‍ ത​രു​വ​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗാ​ന്ധി ജ​ങ്ഷ​നി​ല്‍ ഷ​ബീ​ര്‍ അ​ഹ​മ്മ​ദ്, അ​മ്മാ​യി​പ്പാ​ല​ത്ത് ഖാ​ദ​ര്‍ മാ​ട​ക്ക​ര, കോ​ളി​യാ​ടി​യി​ല്‍ എം.​എ. ഉ​സ്മാ​ന്‍, മാ​ട​ക്ക​ര​യി​ല്‍ അ​ബ്ദു​ല്ല മാ​ട​ക്ക​ര, അ​ഞ്ചാം മൈ​ലി​ല്‍ സി. ​അ​സൈ​നു എ​ന്നി​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചു​ള്ളി​യോ​ട് ടൗ​ണി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ന്‍ ക​ല്ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് മാ​ര്‍ച്ചി​ന് ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ജാ​സ​ര്‍ പാ​ല​ക്ക​ല്‍, ഷ​മീം പാ​റ​ക്ക​ണ്ടി, ജാ​ഫ​ര്‍ മാ​സ്റ്റ​ര്‍, പി.​കെ. ഷൗ​ക്ക​ത്ത​ലി, ആ​രി​ഫ് ത​ണ​ലോ​ട്ട്, ഹാ​രി​സ് ബ​നാ​ന, സ​മ​ദ് ക​ണ്ണി​യ​ന്‍, ഹാ​രി​സ് കാ​ട്ടി​ക്കു​ളം, സി ​ഷി​ഹാ​ബ്, സി ​കെ മു​സ്ത​ഫ, മോ​യി ക​ട്ട​യാ​ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsYouth leaugeYouth march
News Summary - Youth march in protest against government atrocities
Next Story