കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsപിടിയിലായ യുവാവും എക്സൈസ് ഉദ്യോഗസ്ഥരും
സുൽത്താൻ ബത്തേരി: ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് മുത്തങ്ങ എക്സൈസിന്റെ പിടിയിൽ. കോഴിക്കോട് ഫറോക്ക് പെരുമുഖം കല്ലംപാറ പാണാർകണ്ടി കെ.പി. അബിൻ (21) ആണ് 1.030 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. മൈസൂർ - കോഴിക്കോട് കേരള ആർ.ടി.സി ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാൾ. പ്രതിയെ തുടർ നടപടികൾക്കായി സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി.
10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. കഞ്ചാവു കടത്തു സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നതായി എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ജി.എം. മനോജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ബസിൽ പരിശോധന നടത്തിയത്.

