പൊൻകുഴിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsസി.പി. റഷീദ്
സുൽത്താൻ ബത്തേരി: പൊൻകുഴി ഭാഗത്ത് എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കിൽ എം.ഡി.എം.എയുമായി എത്തിയ യുവാവ് പിടിയിലായി. കോഴിക്കോട് പന്നിയങ്കര പുള്ളിക്കൽപാടം സി.പി ഹൗസിൽ സി.പി. റഷീദ് (34) ആണ് അറസ്റ്റിലായത്. ബൈക്കിൽ വരുന്നതിനിടെ എക്സൈസ് സംഘം ഇയാളെ പരിശോധിക്കുകയായിരുന്നു. ഇയാളിൽനിന്ന് 54.528 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
വയനാട് എക്സൈസ് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ പി.എസ്. വിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഘു, ബിനുമോൻ, ജലജ, ഷാനിയ, ഡ്രൈവർ അൻവർ എന്നിവരടങ്ങിയ സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്. കോഴിക്കോട് ടൗണിൽ വിൽപനക്കായി ബംഗളൂരുവിൽനിന്നാണ് എം.ഡി.എം.എ കടത്തികൊണ്ടുവന്നത്.

