എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsവിനീഷ്
സുൽത്താൻ ബത്തേരി: വയനാട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജൻസും സുൽത്താൻ ബത്തേരി റേഞ്ച് പാർട്ടിയും സംയുക്തമായി മീനങ്ങാടി ചെണ്ടക്കുനി ഗവ. പോളിടെക്നിക്ക് കോളജിന് സമീപം നടത്തിയ പരിശോധനയിൽ 28.42 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി.
മുട്ടിൽ കൊറ്റൻ കുളങ്ങര വിനീഷാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നും എം.ഡി.എം.എ വാങ്ങി വയനാട്ടിൽ എത്തിച്ച് വിദ്യാർഥികൾ അടക്കമുള്ളവർക്ക് ചില്ലറ വിൽപന നടത്തുകയാണ് ഇയാൾ ചെയ്യുന്നത്.
എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, ബത്തേരി റേഞ്ച് ഇൻസ്പെക്ടർ കെ.ബി. ബാബുരാജ്, പ്രിവന്റിവ് ഓഫിസർമാരായ ജി. അനിൽകുമാർ, സി.വി. ഹരിദാസ്, സിവിൽ എക്സൈസ് ഓഫിസർമാരായ എ.എസ്. അനീഷ്, നിക്കോളാസ് ജോസ്, എം.എസ്. ദിനീഷ്, ഡ്രൈവർ പ്രസാദ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

