യുവാവ് വീട്ടമ്മയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി
text_fieldsസുൽത്താൻ ബത്തേരി: അയൽവാസിയായ വീട്ടമ്മയെ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി.
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സക്ക് തിങ്കളാഴ്ച രാത്രി കോഴിക്കോടേക്ക് കൊണ്ടുപോയി. മീനങ്ങാടി പഞ്ചായത്തിലെ മുരണിയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
പ്രദേശവാസിയായ ഷംസുദ്ദീെൻറ ഭാര്യ ഉമൈബത്തിനാണ് (40) പൊള്ളലേറ്റത്. ഉമൈബത്തിെൻറ മകെൻറ കൂട്ടുകാരൻ ശ്രീകാന്താണ് (32) തീകൊളുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തെ തുടർന്ന് ചിലരുടെ മർദനമേറ്റ ഇയാൾ ചികിത്സതേടിയിട്ടുണ്ട്. ശ്രീകാന്തും ഉമൈബത്തിെൻറ മകനുമായി സാമ്പത്തിക ഇടപാടിൽ തർക്കം ഉണ്ടായിരുന്നതായി അറിയുന്നു. മീനങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

