Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightമാ​ട​ക്ക​ര​യി​ൽ...

മാ​ട​ക്ക​ര​യി​ൽ പെ​ണ്ണു​ങ്ങ​ളു​ടെ ക​ളി​ക്ക​ളം ഒ​രു​ങ്ങി

text_fields
bookmark_border
women training at play ground
cancel
camera_alt

മാ​ട​ക്ക​ര​യി​ലെ ക​ള​ത്തി​ൽ പ​രി​ശീ​ലി​ക്കു​ന്ന സ്ത്രീ​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ലെ മാ​ട​ക്ക​ര​യി​ൽ പെ​ണ്ണു​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി ഒ​രു ക​ളി​ക്ക​ളം. ഫു​ട്ബാ​ളും സൈ​ക്കി​ൾ പോ​ളോ​യും പ​രി​ശീ​ലി​ക്കാ​നാ​യി ഇ​വി​ടെ​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം നാ​ൾ​ക്കു​നാ​ൾ കൂ​ടി​വ​രു​ക​യാ​ണ്. ജി​ല്ല​യി​ൽ എ​വി​ടെ​നി​ന്നു​ള്ള സ്ത്രീ​ക​ൾ​ക്കും ഈ ​ക​ളി​ക്ക​ളം ഉ​പ​യോ​ഗി​ക്കാം. കാ​യി​ക വി​നോ​ദ​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും ആ​ണി​ന്റേ​തു മാ​ത്ര​മാ​ണെ​ന്ന പൊ​തു​ബോ​ധം തി​രു​ത്തു​ക​യാ​ണ് പെ​ൺ ക​ളി​ക്ക​ള​ത്തി​ലൂ​ടെ അ​ണി​യ​റ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. റി​ട്ട. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ എ​ൻ.​എ. വി​ന​യ​യാ​ണ് പെ​ൺ ക​ളി​ക്ക​ള​ത്തി​ന്റെ നെ​ടു​ന്തൂ​ൺ.

സ്വ​ന്ത​മാ​യു​ള്ള 72 സെ​ന്റ് സ്ഥ​ല​ത്തി​ൽ 30 സെ​ന്റ് ‘വി​ന​യ ഫ്രീ​ഡം ഫൗ​ണ്ടേ​ഷ’​ന്റെ ക​ളി​സ്ഥ​ല​ത്തി​നാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ‘‘സ്ത്രീ​ക​ൾ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തി​ന് സം​ഘം ചേ​ർ​ന്നു​ള്ള കാ​യി​ക വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. 40 വ​യ​സ്സി​നു മു​മ്പേ ശാ​രീ​രി​ക വേ​ദ​ന​ക​ളു​ടെ ലോ​ക​ത്തേ​ക്കെ​റി​യ​പ്പെ​ട്ട് വാ​ർ​ധ​ക്യം അ​ണി​യേ​ണ്ടി​വ​രു​ന്ന​ത് കാ​യി​ക വി​നോ​ദ​ങ്ങ​ളി​ൽ​നി​ന്ന് സ്ത്രീ​ക​ൾ പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണ്. ആ​ത്മാ​ഭി​മാ​ന​മു​ള്ള ഒ​രു പെ​ൺ​ത​ല​മു​റ​യാ​ണ് ല​ക്ഷ്യം. മൈ​താ​ന​ത്ത് കു​റ​ച്ച് മി​നു​ക്കു​പ​ണി​ക​ൾ​കൂ​ടി പൂ​ർ​ത്തി​യാ​യാ​ൽ കൂ​ടു​ത​ൽ പെ​ൺ കാ​യി​ക താ​ര​ങ്ങ​ൾ ഇ​വി​ടേ​ക്ക് എ​ത്തും. രാ​ത്രി പ​രി​ശീ​ല​ന​ത്തി​ന് ലൈ​റ്റു​ക​ൾ ഒ​രു​ക്കും’’ -എ​ൻ.​എ. വി​ന​യ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച​യാ​ണ് പെ​ൺ ക​ളി​ക്ക​ള​ത്തി​ന്റെ ഉ​ദ്ഘാ​ട​നം. ഗോ​കു​ലം ഫു​ട്ബാ​ൾ കോ​ച്ച് എ​സ്. പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. വെ​ള്ളി​യാ​ഴ്ച സൈ​ക്കി​ൾ വി​ളം​ബ​ര ജാ​ഥ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsWomens Day 2024Women's play ground
News Summary - Women's play ground
Next Story