കാട്ടാനയെ െചരിഞ്ഞ നിലയിൽ കണ്ടെത്തി
text_fieldsെചരിഞ്ഞ കാട്ടാന
സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽ ബുധനാഴ്ച രാവിലെ ആനയെ െചരിഞ്ഞനിലയിൽ കണ്ടെത്തി. 20 വയസ്സുള്ള കൊമ്പനാണ് െചരിഞ്ഞത്. ചെതലയം ആറാംമൈൽ വളാഞ്ചേരികുന്നിൽ പുള്ളിമൂലയിൽ വനാതിർത്തിയോട് ചേർന്നുള്ള കിടങ്ങിലെ ചതുപ്പ് പ്രദേശത്താണ് ആനയുടെ ജഡം കിടന്നിരുന്നത്.
വനാതിർത്തിയോട് ചേർന്നുള്ള ഈ ഭാഗത്ത് സോളാർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഷോക്കേറ്റാണോ ആന ചരിയാന്‍ ഇടയായതെന്നാണ് സംശയം. വൈല്‍ഡ് ലൈഫ് വാര്ഡന് ദിനേശ് കുമാര്‍, കുറിച്യാട് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് പി. സലിം എന്നിവരുടെ മേല്‍നോട്ടത്തില്‍ ജൂനിയര്‍ ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അജേഷ് മോഹനന് ജഡം പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചു.

