മുത്തങ്ങ എക്സൈസ് ഓഫിസിൽ കാട്ടു കൊമ്പന്റെ റെയ്ഡ്
text_fieldsമുത്തങ്ങ എക്സൈസ് ഓഫിസിനകത്ത് കയറിയ കാട്ടാനയുടെ സി.സി.ടി.വി ദൃശ്യം
സുൽത്താൻ ബത്തേരി: മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ് ഓഫിസിനുള്ളിൽ കാട്ടു കൊമ്പന്റെ 'റെയ്ഡ്'. കഴിഞ്ഞദിവസം വെളുപ്പിനായിരുന്നു സംഭവം. കൊമ്പനെത്തുമ്പോൾ ഓഫിസിനകത്ത് ഉദ്യോഗസ്ഥർ ആരുമുണ്ടായിരുന്നില്ല. ഇതു സംബന്ധിച്ചുള്ള സി.സി.ടി.വി ദൃശ്യം ചൊവ്വാഴ്ചയാണ് പുറത്തു വന്നത്. കാട്ടുകൊമ്പൻ ഓഫിസ് മുഴുവൻ പരിശോധിച്ച് ഒന്നും ലഭിക്കാതെ തിരിച്ചുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഓഫിസിന്റെ മുമ്പിലും പരിസരത്തും മിക്ക ദിവസവും കാട്ടാന എത്താറുണ്ട്. എന്നാൽ, ആദ്യമായാണ് ഓഫിസിന്റെ അകത്തേക്ക് കയറുന്നതെന്ന് എക്സൈസ് അധികാരികൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

