Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഭാര്യ പൊള്ളലേറ്റ്...

ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവം: ഭർത്താവ് റിമാൻഡിൽ

text_fields
bookmark_border
ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവം: ഭർത്താവ് റിമാൻഡിൽ
cancel
camera_alt

ഷി​നി, ഉ​ണ്ണി​കൃ​ഷ്ണ​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: തീ​പൊ​ള്ള​ലേ​റ്റ് ഓ​ട​പ്പ​ള്ളം പ്ല​ക്കാ​ട്ട് ഷി​നി (42) മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ റി​മാ​ൻ​ഡ് ചെ​യ്തു. ല​ഹ​രി​ക്ക​ടി​മ​യാ​യ ഇ​ദ്ദേ​ഹം ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു. മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ പ​ല​ത​വ​ണ ന​ട​ന്നി​ട്ടു​ണ്ട്.

മ​ദ്യ​പാ​നം ഒ​ഴി​വാ​ക്കാ​ൻ ഇ​യാ​ളെ ഭാ​ര്യ ചി​കി​ത്സ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. പി​ന്നീ​ട് ഏ​താ​നും മാ​സം മ​ദ്യം ഉ​പ​യോ​ഗി​ച്ചി​ല്ല. ഇ​ട​വേ​ള​ക്ക് ശേ​ഷം വീ​ണ്ടും തു​ട​ങ്ങി. മ​രം​വെ​ട്ട് ഉ​ൾ​പ്പെ​ടെ ജോ​ലി​ക​ൾ ചെ​യ്തി​രു​ന്നു. കി​ട്ടു​ന്ന​തൊ​ക്കെ ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ച്ചു.

മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ ഉ​ട​നെ ഷി​നി റോ​ഡി​ലേ​ക്കോ​ടി. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന അ​യ​ൽ​ക്കാ​രും മ​റ്റു​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മ​ര​ണ​മൊ​ഴി​യാ​യി ഷി​നി മ​ജി​സ്ട്രേ​ട്ടി​നോ​ട് ഭ​ർ​ത്താ​വാ​ണ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Husbandremanded
News Summary - Wife burnt to death: Husband remanded
Next Story