Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഅരിമുള പാൽനട കോളനിയിലെ...

അരിമുള പാൽനട കോളനിയിലെ കിണർ വറ്റി; കുടിവെള്ളത്തിനായി നെട്ടോട്ടം

text_fields
bookmark_border
well in arimula palnada colony
cancel
camera_alt

അ​രി​മു​ള പാ​ൽ​ന​ട കോ​ള​നി​യി​ലെ കി​ണ​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ താ​ഴ​മു​ണ്ട വാ​ർ​ഡി​ലെ അ​രി​മു​ള പാ​ൽ​ന​ട കോ​ള​നി​യി​ലെ കി​ണ​ർ വ​റ്റി​യ​തോ​ടെ കു​ടി​വെ​ള്ള​ത്തി​നാ​യി കോ​ള​നി​ക്കാ​ർ നെ​ട്ടോ​ട്ട​മോ​ടു​ന്നു. പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ കോ​ള​നി​യി​ലേ​ക്ക് തി​രി​ഞ്ഞ് നോ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ത്ത​വ​ണ ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ കോ​ള​നി​ക്കാ​ർ തീ​രു​മാ​നി​ച്ചു. കോ​ള​നി​യി​ൽ ഒ​ന്ന​ര പ​തി​റ്റാ​ണ്ട് മു​മ്പ് നി​ർ​മി​ച്ച കി​ണ​റാ​ണ് ഇ​പ്പോ​ൾ വ​റ്റി​യ​ത്. ഏ​റെ ദൂ​രം സ​ഞ്ച​രി​ച്ച് ത​ല​ച്ചു​മ​ടാ​യി കു​ടി​വെ​ള്ളം കൊ​ണ്ടു​വ​രേ​ണ്ട സ്ഥി​തി​യാ​ണ്. ഈ ​രീ​തി​യി​ൽ പോ​വു​ക​യാ​ണെ​ങ്കി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് ത​ങ്ങ​ളെ മാ​റ്റ​ണ​മെ​ന്നാ​ണ് കോ​ള​നി​ക്കാ​രു​ടെ ആ​വ​ശ്യം. ഒ​മ്പ​ത് വീ​ടു​ക​ളി​ലാ​യി 13 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. വാ​സ​യോ​ഗ്യ​മാ​യ വീ​ടു​ക​ളോ ശു​ചി​മു​റി​ക​ളോ ഇ​ല്ലാ​ത്ത​തി​ന് പു​റ​മേ​യാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മ​വും. പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് കോ​ള​നി​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന​ത് തൊ​ട്ട​ടു​ത്തു​ള്ള അ​രി​മു​ള പു​ഴ​യെ​യാ​ണ്. എ​സ്റ്റേ​റ്റു​ക​ളി​ലേ​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി ജ​ല​മൂ​റ്റു​ന്ന​തി​നാ​ൽ പു​ഴ​യി​ലും വെ​ള്ളം തീ​രെ കു​റ​ഞ്ഞി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച ക​ല​വും ച​ട്ടി​യു​മാ​യി പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പോ​കാ​നാ​ണ് കോ​ള​നി​ക്കാ​രു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsBoycott Electionwater shortage
News Summary - well drained, water shortage
Next Story