Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightആ​രോ​ഗ്യമേ​ഖ​ല​യി​ൽ...

ആ​രോ​ഗ്യമേ​ഖ​ല​യി​ൽ വ​യ​നാ​ടി​നെ സ്വ​യം പ​ര്യാ​പ്ത​മാ​ക്കും -മ​ന്ത്രി

text_fields
bookmark_border
Wayanad in the health department Self sufficient
cancel
camera_alt

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​വീ​ക​രി​ച്ച അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണ ജോ​ർ​ജ് നി​ർ​വ​ഹി​ക്കു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സൗ​ര ആ​ശു​പ​ത്രി പ​ദ്ധ​തി - സോ​ളാ​ർ പ്ലാ​ന്റ്, ഓ​ക്സി​ജ​ൻ ജ​ന​റേ​ഷ​ൻ പ്ലാ​ന്റ്, കാ​ഷ്വാ​ലി​റ്റി ബ്ലോ​ക്ക്, ഓ​പ​റേ​ഷ​ൻ തി​യേ​റ്റ​ർ, ലി​ഫ്റ്റു​ക​ൾ, പെ​യി​ൻ ആ​ന്റ് പാ​ലി​യേ​റ്റീ​വ് ജി​ല്ല ട്രെ​യി​നി​ങ് സെ​ന്റ​ർ, കീ​മോ​തെ​റാ​പ്പി യൂ​നി​റ്റ്, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ഫി​സി​യോ​തെ​റ​പ്പി യൂ​നി​റ്റ്, റി​ങ് റോ​ഡ്, ലി​ക്വി​ഡ് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്റ്, വേ​ങ്ങൂ​ർ അ​ർ​ബ​ൻ പി.​എ​ച്ച്.​എ​സ്.​സി പോ​ളി​ക്ലി​നി​ക് പ​ദ്ധ​തി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി വീ​ണ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഓ​പ​റേ​ഷ​ൻ തി​യേ​റ്റ​റും ന​വീ​ക​രി​ച്ച​ത്. ഓ​ർ​ത്തോ ജ​ന​റ​ൽ സ​ർ​ജ​റി എ​ന്നി​വ​ക്ക് പ്ര​ത്യേ​ക തി​യ​റ്റ​റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ൻ.​എ​ച്ച്.​എം ഫ​ണ്ടി​ൽ ആ​റ് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പെ​യി​ൻ ആ​ന്റ് പാ​ലി​യേ​റ്റി​വ് ജി​ല്ല ട്രെ​യി​നി​ങ് സെ​ന്റ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 14.5 ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​ഞ്ച് കി​ട​ക്ക​ക​ളു​ള്ള കാ​ൻ​സ​ർ സെ​ന്റ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും 51 ല​ക്ഷം ചെ​ല​വി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ഫി​സി​യോ​തെ​റാ​പ്പി യൂ​നി​റ്റ് എ​ന്നി​വ​യും നി​ർ​മി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് വകുപ്പിന്റെ 1.1 കോ​ടി വി​നി​യോ​ഗി​ച്ചാ​ണ് റി​ങ് റോ​ഡ് നി​ർ​മി​ച്ച​ത്. ആ​രോ​ഗ്യ കേ​ര​ളം ഫ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ലി​ക്വി​ഡ് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്റ് നി​ർ​മാ​ണം. നാ​ല് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ഓ​ക്സി​ജ​ൻ ജ​ന​റേ​ഷ​ൻ പ്ലാ​ന്റും നി​ർ​മി​ച്ചു. കെ.​എ​സ്.​ഇ.​ബി​യു​ടെ സൗ​ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 166 കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള സോ​ളാ​ർ പ്ലാ​ന്റ് സ്ഥാ​പി​ച്ച​ത്.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​അ​സൈ​നാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​മ്പി​ളി സു​ധി, ഡി.​എം.​ഒ. ഡോ. ​പി. ദി​നീ​ഷ്, ഡി.​പി.​എം ഡോ. ​സ​മീ​ഹ സൈ​ത​ല​വി, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​വി. സി​ന്ധു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സ​ന്തോ​ഷഗ്രാ​മം പ​ദ്ധ​തി

അ​മ്പ​ല​വ​യ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ന്തോ​ഷ ഗ്രാ​മം പ​ദ്ധ​തി മ​ന്ത്രി വീ​ണ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ഉ​ള്‍പ്പ​ടെ​യു​ള്ള​വ​ര്‍ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള വി​ശ്ര​മ മു​റി, ശു​ചി​മു​റി​ക​ള്‍, ക്ലോ​ക്ക് റൂം, ​ടീ കോ​ര്‍ണ​ര്‍ എ​ന്നി​വ​യാ​ണ് അ​മ്പ​ല​വ​യ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി എ​ത്തു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഒ​രു​ക്കി​യ സി​റ്റി​സ​ണ്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്റ​റാ​ണ് ഹെ​ല്‍പ്പ് ഡ​സ്‌​ക്കാ​യി പ്ര​വ​ര്‍ത്തി​ക്കു​ക. പ​ഞ്ചാ​യ​ത്തി​ല്‍ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ളി​ല്‍ അ​സി​സ്റ്റ് ചെ​യ്യു​ന്ന​തി​നു​മു​ള്ള പ​രി​ശീ​ല​നം ല​ഭി​ച്ച വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് സ​ന്തോ​ഷ ഗ്രാ​മം ഹോ​സ്റ്റ​സ്.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്പ​ല​വ​യ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​ഷ​മീ​ർ റി​പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​മ്പ​ല​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​കെ. ഹ​ഫ്സ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​അ​സൈ​നാ​ർ, സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​മ്പി​ളി സു​ധി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newshealth department
News Summary - Wayanad in the health department Self sufficient
Next Story