വയനാട് ജില്ല സ്കൂൾ കലോത്സവം: എട്ടു വേദി; 3000 മത്സരാർഥികൾ
text_fieldsജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫിസ് അമൽ ജോയി, സുരേഷ് താളൂർ, അമ്പിളി സുധി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
സുൽത്താൻ ബത്തേരി: 42ാമത് ജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി സർവജന സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. എട്ടു വേദികളിലായി 3000 കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച സ്റ്റേജിതര മത്സരങ്ങളും ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. സർവജന സ്കൂളിന് പുറമേ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ബത്തേരി, ജി.എൽ.പി.എസ് കൈപ്പഞ്ചേരി, ഡയറ്റ് വയനാട് എന്നിവിടങ്ങളിലും വേദികൾ ഒരുക്കിയിട്ടുണ്ട്.
മത്സരവേദിയിലും പരിസരങ്ങളിലും ഗ്രീൻപ്രോട്ടോക്കോൾ കർശനമാണ്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ ഉദ്ഘാടനം നിർവഹിക്കും. ടി. സിദ്ദീഖ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് സമാപന സമ്മേളനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, ജില്ല പഞ്ചായത്ത് അംഗം സുരേഷ് താളൂർ, സർവജന സ്കൂൾ പ്രിൻസിപ്പൽ പി.എ. അബ്ദുൽ നാസർ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, നിസാർ കമ്പ, റിസാനത്ത് സലിം, എ.ഇ.ഒ ജോളിയാമ്മ മാത്യൂ, പ്രിയ വിനോദ്, ജിജി ജേക്കബ്, ടി.കെ. ശ്രീജൻ തുടങ്ങിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
പ്രോഗ്രാം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
സുൽത്താൻ ബത്തേരി: ജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫിസ് ജില്ല പഞ്ചായത്ത് മെംബർമാരായ അമൽ ജോയി, സുരേഷ് താളൂർ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ, ഹെഡ്മിസ്ട്രസ് ജിജി ജേക്കബ്ബ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.എം. അനൂപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

