സുൽത്താൻ ബത്തേരിയിൽ വാഹനങ്ങൾ പരിശോധിക്കും
text_fieldsസുൽത്താൻ ബത്തേരി: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സുൽത്താൻ ബത്തേരി നഗരത്തിലേക്കെത്തുന്ന വാഹനങ്ങളെ പരിശോധനക്കു ശേഷമാണ് കടത്തിവിടുന്നത്. ആളുകൂടി നിൽക്കുന്നിടത്തും പൊലീസിെൻറ ഇടപെടൽ ശക്തമാക്കി. മൈസൂർ റോഡിൽ ടെക്നിക്കൽ ഹൈസ്കൂളിനടുത്തും കൽപറ്റ റോഡിൽ ദൊട്ടപ്പൻകുളത്തിനടുത്തും പൊലീസ് ശനിയാഴ്ച വാഹനങ്ങൾ പരിശോധിച്ചു.
വ്യക്തമായ കാരണം ബോധിപ്പിക്കാത്ത ബൈക്ക് യാത്രക്കാരേയും മറ്റും തിരിച്ചയച്ചു. മാസ്ക് ശരിയായി ധരിക്കാത്ത നിരവധി ആളുകളെ പിടികൂടി. പൊലീസ് നിയന്ത്രണം കടുപ്പിച്ച മുറക്ക് ടൗണിൽ തിരക്കൊഴിഞ്ഞു. ശനിയാഴ്ച കച്ചവടം തീരെ ഇല്ലാത്ത സ്ഥിതിയായിരുന്നുവെന്ന് ചില വ്യാപാരികൾ പറഞ്ഞു.
നിരോധനാജ്ഞ നീങ്ങുന്നതുവരെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

