Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഅർബൻ ബാങ്ക് നിയമന...

അർബൻ ബാങ്ക് നിയമന വിവാദം: നേ​താ​ക്ക​ൾ​ക്കെ​തി​രെ ഗു​രു​ത​ര ക​ണ്ടെ​ത്ത​ൽ

text_fields
bookmark_border
congress
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന വി​വാ​ദ​ത്തി​ൽ കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ഗു​രു​ത​ര ക​ണ്ടെ​ത്ത​ൽ. ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന് കൈ​മാ​റി. ബാ​ങ്കി​ൽ ന​ട​ന്ന നി​യ​മ​ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യ​താ​യി അ​ന്വേ​ഷ​ണ സ​മി​തി അം​ഗ​വും ഡി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യ ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. തെ​ളി​വെ​ടു​പ്പി​ൽ 25ഓ​ളം പ​രാ​തി​ക​ൾ ല​ഭി​ച്ചു.

വ്യാ​ഴാ​ഴ്ച​യാ​ണ് കെ.​പി.​സി.​സി​ക്ക് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ നി​യ​മ​ന കാ​ര്യ​ത്തി​ൽ നി​ര​പ​രാ​ധി​യാ​ണെ​ന്ന സൂ​ച​ന​ക​ളാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന​ത്. ബാ​ങ്ക് കോ​ഴ​യി​ൽ ഡി.​സി.​സി പ്ര​സി​ഡ​ൻ​റി​െൻറ പേ​രും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ഡി.​സി.​സി സെ​ക്ര​ട്ട​റി ആ​ർ.​പി. ശി​വ​ദാ​സി​െൻറ പേ​രി​ൽ പു​റ​ത്തു​വ​ന്ന ക​ത്ത് കെ.​പി.​സി.​സി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന വി​വ​ര​വും പു​റ​ത്തു വ​രു​ന്നു​ണ്ട്. താ​ൻ ക​ത്ത​യ​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജി​ല്ല​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്നും മ​റ്റും പി​രി​ച്ച ല​ക്ഷ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​യി​രു​ന്നു ക​ത്തി​ൽ. ക​ത്ത് പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നി​ൽ ചി​ല നേ​താ​ക്ക​ളാ​ണെ​ന്ന സൂ​ച​ന കെ.​പി.​സി.​സി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ കെ.​പി.​സി.​സി​യു​ടെ ന​ട​പ​ടി​യാ​ണ് അ​ണി​ക​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്. കോ​ഴ ആ​രോ​പ​ണ​ത്തി​ൽ സി.​പി.​എം വി​ജി​ല​ൻ​സി​ൽ പ​രാ​തി കൊ​ടു​ത്തി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Urban Bank Recruitment Controversy
News Summary - Urban Bank Recruitment Controversy: falts Findings Against Leaders
Next Story