ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
text_fieldsകഞ്ചാവുമായി പിടിയിലായവർ
സുൽത്താൻ ബത്തേരി: എക്സൈസ് സംഘം പുൽപള്ളി പെരിക്കല്ലൂർ കടവ് ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെ മാരുതി കാറിൽ കടത്തുകയായിരുന്ന ഒന്നേകാൽകിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി സ്കൂൾ കുന്ന് സ്വദേശിയായ പാലത്തി ജുനൈസ് (32), കുപ്പാടി മൂന്നാംമൈൽ തയ്യിൽ സുബിർ( 26) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾ സ്ഥിരമായി കർണാടകയിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ബത്തേരി ടൗൺ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തിവരുകയായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 30,000 രൂപ വിലവരും. പ്രതി ജുനൈസിന് ചന്ദന കടത്ത്, അടിപിടി കേസുകളിൽ ബത്തേരി, അമ്പലവയൽ സ്റ്റേഷനുകളിൽ കേസുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ വി. ആർ. ജനാർദനന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്, പ്രിവന്റീവ് ഓഫിസർ മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അമൽ തോമസ്, ഇ.ബി. ശിവൻ, എം.എം. ബിനു, ഡ്രൈവർ എൻ.എം. അൻവർ സാദാത്ത് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

