കോളജ് പരിസരത്ത് മയക്കുമരുന്നുമായി എത്തിയ രണ്ടുപേർ പിടിയിൽ
text_fieldsഎം.ഡി.എം.എയുമായി പിടിയിലായവർ
സുൽത്താൻ ബത്തേരി: സെന്റ് മേരീസ് കോളജിനടുത്ത് കുപ്പാടി റോഡിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി എത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ.
മഞ്ചേരി സ്വദേശി ഷൈജു (26), കുപ്പാടി സ്വദേശി സൂര്യ (20) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 0.3 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലാകുന്നത്. മഞ്ചേരി ടൗണിൽ പെർമിറ്റുള്ള ഓട്ടോയിലാണ് ഇവർ എത്തിയത്. പിറകിലെ സീറ്റിനടിയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
സുൽത്താൻ ബത്തേരി എസ്.ഐ കെ.എൻ. കുമാരൻ, സി.പി.ഒമാരായ ടി.ഡി. സന്തോഷ്, ബിനീഷ് നായർ, പി. ബിനീഷ് എന്നിവരാണ് വാഹനം പരിശോധിച്ചത്.

