സുൽത്താൻ ബത്തേരി: തിങ്കളാഴ്ച മുതൽ സുൽത്താൻ ബത്തേരിയിലെ ട്രാഫിക് സംവിധാനം കർശനമാക്കുമെന്ന് നഗരസഭ ചെയർമാൻ ടി.കെ. രമേശ് അറിയിച്ചു. ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നത് കോവിഡിെൻറ സാഹചര്യത്തിൽ ഇളവ് വരുത്തിയിരുന്നു.
എല്ലാ മേഖലയിലും നിയന്ത്രണങ്ങളിൽ അയവ് വന്നതോടെയാണ് ട്രാഫിക് സംവിധാനം കർശനമാക്കാൻ തീരുമാനിച്ചത്.