Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നത വിജയികളെ അനുമോദിച്ചു

text_fields
bookmark_border
ഉന്നത വിജയികളെ അനുമോദിച്ചു
cancel

ചുള്ളിയോട്: ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാർഥികളേയും പ്ലസ് ടു വിജയികളെയും അനുമോദിച്ചു. ആദ്യമായാണ് സ്കൂൾ നൂറു ശതമാനം വിജയം നേടുന്നത്.

ജില്ല-സംസ്ഥാനതല മത്സര വിജയികൾക്ക് ഉപഹാരം നൽകി. ജില്ല പഞ്ചായത്തിന്‍റെ വിവിധ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും നടന്നു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീല പുഞ്ചവയൽ, എം. മുഹമ്മദ് ബഷീർ, അമ്പിളി സുധി, സീത വിജയൻ, സുജാത ഹരിദാസ്, ഉഷ വേലായുധൻ, ബിന്ദു അനന്തൻ, അഷറഫ് പൈക്കാടൻ, ബാബുരാജ്, കുഞ്ഞികൃഷ്ണൻ, പാത്തുമ്മക്കുട്ടി എന്നിവർ സംസാരിച്ചു.

പ്രധാനാധ്യാപകൻ ജോയി വി. സ്കറിയ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ഷാജി കോട്ടയിൽ സ്വാഗതവും പ്രിൻസിപ്പൽ എ.സി. പ്രീത നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - top winners felicitatted
Next Story